തിരയുക

റോമൻ കൂരിയ നവികരണം, കർദ്ദിനാളന്മാരുടെ സമ്മേളനം വത്തിക്കാനിൽ മാർപ്പാപ്പായുമൊത്ത്, 30/08/22 റോമൻ കൂരിയ നവികരണം, കർദ്ദിനാളന്മാരുടെ സമ്മേളനം വത്തിക്കാനിൽ മാർപ്പാപ്പായുമൊത്ത്, 30/08/22 

വത്തിക്കാൻ: കർദ്ദിനാളന്മാരുടെ ദ്വിദിന സമ്മേളനം!

റോമൻ കൂരിയ നവീകരണം, അപ്പൊസ്തോലിക്ക് കോൺസ്റ്റിറ്റ്യൂഷൻ “പ്രെദിക്കാത്തെ എവഞ്ചേലിയും”.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമൻ കൂരിയാ നവീകരണത്തെ അധികരിച്ച് വത്തിക്കാനിൽ സംഘടിപ്പിക്കപ്പെട്ട കർദ്ദിനാളന്മാരുടെ ദ്വിദിന സമ്മേളനം അസാധാരണ ധാർമ്മികോന്നമന ദായകമായിരുന്നുവെന്ന് കർദ്ദിനാൾ തിമോത്തി ദോളൻ.

കാത്തൊലിക്ക് നിയർ ഈസ്റ്റ് വെൽഫെയർ അസ്സോസിയേഷൻറെ (Catholic Near East Welfare Association -CNEWA) അദ്ധ്യക്ഷനും അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോർക്ക് അതിരൂപതയുടെ ആർച്ചുബിഷപ്പുമായ അദ്ദേഹം ഈ മാസം 29,30 തീയതികളിൽ വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പായുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കപ്പെട്ട കർദ്ദിനാളന്മാരുടെ സമ്മേളനത്തെക്കുറിച്ച് വത്തിക്കാൻ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഉക്രയിനെതിരെ റഷ്യ അഴിച്ചുവിട്ടിരിക്കുന്ന സായുധാക്രമണത്തിൻറെതായ ഈ അവസരത്തിൽ യുദ്ധവേദിയിൽ സേവനമനുഷ്ഠിക്കുന്ന കർദ്ദിനാളന്മാരിൽ നിന്ന് പഠിക്കാൻ ഈ കൂടിക്കാഴ്ച അവസരമേകിയെന്ന് കർദ്ദിനാൾ ദോളൻ പറഞ്ഞു. യുദ്ധവേദിയിൽ അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചറിയാനും അവരുടെ സേവനങ്ങളിൽ നിന്നു പഠിക്കാനും സാധിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. യുദ്ധം മൂലം ഉക്രൈയിനിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നവരുടെ എണ്ണം ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ജൂലൈവരെ, 1 കോടി 20 ലക്ഷത്തോളമാണ്.

റോമൻ കൂരിയ നവീകരണത്തെ അധികരിച്ച് പുറപ്പെടുവിച്ച് അപ്പൊസ്തോലിക്ക് കോൺസ്റ്റിറ്റ്യൂഷൻ “പ്രെദിക്കാത്തെ എവഞ്ചേലിയും” (Praedicate Evangelium) ആയിരുന്നു കർദ്ദിനാളന്മാരുടെ യോഗത്തിൻറെ ചർച്ചയ്ക്ക് ആധാരം. 20 നവകർദ്ദിനാളന്മാരുൾപ്പടെ മൊത്തം വരുന്ന 226 പേരിൽ 200-നടുത്തു കർദ്ദിനാളാന്മാർ ദ്വിദിന സമ്മേളനത്തിൻറെ പ്രഥമദിനത്തിൽ സന്നിഹിതരായിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഓഗസ്റ്റ് 2022, 14:49