തിരയുക

ഫ്രാൻസീസ് പാപ്പാ നവകർദ്ദിനാളന്മാരെ തൊപ്പി അണിയിക്കുന്നു, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കൺസിസ്റ്ററി മദ്ധ്യേ, 27/08/22 ഫ്രാൻസീസ് പാപ്പാ നവകർദ്ദിനാളന്മാരെ തൊപ്പി അണിയിക്കുന്നു, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കൺസിസ്റ്ററി മദ്ധ്യേ, 27/08/22 

രണ്ടു ഭാരതീയരുൾപ്പടെ 20 നവകർദ്ദിനാളന്മാർ!

പുതിയ കർദ്ദിനാളന്മാരിൽ, ഗോവ, ദമാവൊ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി അന്തോണിയൊ സെബസ്ത്യാവൊയും ഹൈദ്രാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് അന്തോണി പൂളയും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രണ്ടു ഇന്ത്യക്കാരുൾപ്പെടെ ആഗോളകത്തോലിക്കാ സഭയക്ക് പുതിയ 20 കർദ്ദിനാളന്മാർ.

ഗോവക്കാരനായ, ഗോവ, ദമാവൊ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി അന്തോണിയൊ സെബസ്ത്യാവൊ (Archbishop Filipe Neri António Sebastião di Rosário Ferrão of Goa and Damão, India) ഹൈദ്രാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് അന്തോണി പൂള (Archbishop Anthony Poola of Hyderabad, India) എന്നിവരാണ് ആഗസ്റ്റ് 27-ന് ശനിയാഴ്‌ച ഫ്രാൻസീസ് പാപ്പാ വിളിച്ചുകൂട്ടിയ കൺസിസ്റ്ററിയിൽ വച്ച് കർദ്ദാനാളന്മാരാക്കപ്പെട്ടത്.

നവകർദ്ദിനാളന്മാരെ മാർപ്പാപ്പാ ചുവന്ന തൊപ്പി അണിയിക്കുകയും അവർക്ക് മോതിരം നല്കുകയും റോമിൽ സ്ഥാനിക ദേവാലയങ്ങൾ കൊടുക്കുകയും ചെയ്തു.

മൊത്തം 21 പേരുടെ പേരുകളാണ് പാപ്പാ മെയ് 21-ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും ബെൽജിയത്തിലെ ഗെൻറ് അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് സലേഷ്യൻ സമൂഹാംഗമായ ലൂക്ക് വൻ ലൂയ് (Archbishop Luc Van Looy, S.D.B., emeritus of Ghent, Belgium) കർദ്ദിനാൾ സ്ഥാനം സ്വീകരിക്കില്ലയെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

വിവിധ രാജ്യക്കാരായ നവകർദ്ദിനാളന്മാർ ഇവരാണ്:

1. ബ്രിട്ടീഷ് സ്വദേശി, ദൈവികാരാധനയ്ക്കും കൂദാശകൾക്കുമായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ആർഥർ റോഷ് (Archbishop Arthur Roche – prefect of the Congregation for Divine Worship and the Discipline of the Sacraments)

2. കൊറിയക്കാരനും വൈദികർക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷനുമായ ആർച്ചുബിഷപ്പ് ലാത്സറൊ യു ഹ്യുഗ് സിക് (Archbishop Lazzaro You Heung sik – prefect of the Congregation for the Clergy)

3.   വത്തിക്കാൻ സംസ്ഥാനത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെയും വത്തിക്കാൻ സംസ്ഥാന ഭരണകാര്യാലായത്തിൻറെയും അദ്ധ്യക്ഷൻ, സ്പെയിൻ സ്വദേശി, ആർച്ചുബിഷപ്പ് ഫെർണാണ്ടൊ വേർഗെസ് അൽത്സാഗ (Archbishop Fernando Vérgez Alzaga L.C. – president of the Pontifical Commission for Vatican City State, and president of the Governorate of Vatican City State)

4.   ഫ്രാൻസിലെ മർസെയീ അതിരൂപതയുടെ ആർച്ചുബിഷപ്പ്, അന്നാട്ടുകാരനായ ഷാൻ മർക് അവെലീൻ (Archbishop Jean-Marc Aveline – metropolitan of Marseille, France)

5.   നൈജീരിയയായിലെ എക്കുവുലോബിയ രൂപതാദ്ധ്യക്ഷൻ പീററർ ഒക്കപലേക്കെ (Bishop Peter Okpaleke of Ekwulobia, Nigeria)

6.   ബ്രസീലിലെ മനൗസ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് ലെയൊണാർദൊ ഉൾറിച്ച സ്റ്റൈനെർ (Archbishop Leonardo Ulrich Steiner, O.F.M., of Manaus, Brazil)

7.   ഗോവക്കാരനായ, ഗോവ, ദമാവൊ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി അന്തോണിയൊ സെബസ്ത്യാവൊ (Archbishop Filipe Neri António Sebastião di Rosário Ferrão of Goa and Damão, India)

8.   അമേരിക്കൻ ഐക്യനാടുകളിലെ സാൻ ദ്യേഗൊ രൂപതയുടെ മെത്രാൻ റോബെർട്ട് വ്വാൾട്ടെർ മക്ലെറോയ് (Bishop Robert Walter McElroy of San Diego, United States of America)

9.   പൂർവ്വതിമോറിലെ ദിലി അതിരൂപതയുടെ ആർച്ചുബിഷപ്പ് വിർജീലിയൊ ദൊ കാർമൊ ദ സിൽവ (Archbishop Virgilio Do Carmo Da Silva, S.D.B., of Dili, East Timor)

10.  ഇറ്റലിയിലെ കോമൊ രൂപതയുടെ മെത്രാൻ ഓസ്കർ കന്തോണി (Bishop Oscar Cantoni of Como, Italia)

11. ഹൈദ്രാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് അന്തോണി പൂള (Archbishop Anthony Poola of Hyderabad, India)

12.  ബ്രസീലിലെ ബ്രസീലിയ അതിരൂപതയുടെ ആർച്ചുബിഷപ്പ് പാവുളൊ സേസർ കോസ്ത് (Archbishop Paulo Cezar Costa, metropolitan of the archdiocese of Brasília, Brazil)

13.  ഘാനയിലെ വ്വ രൂപതയുടെ മെത്രാൻ റിച്ചാർഡ് കൂയിയ ബാവ്വൊബ്ർ    (Bishop Richard Kuuia Baawobr M. Afr., of Wa, Ghana)

14.  സിങ്കപ്പൂർ അതിരൂപതയുടെ ആർച്ച്ബിഷപ്പ് വില്ല്യം ഗോഹ് സെംഗ് ച്യ് (Archbishop William Goh Seng Chye of Singapore, Singapore)

15.  പരഗ്വയിലെ അസുൻസിയോൺ അതിരൂപതയുടെ ആർച്ചുബിഷപ്പ് അദാൽബെർത്തൊ മർത്തീനെസ് ഫ്ലോറെസ് (Archbishop Adalberto Martínez Flores, metropoiltan of Asunción, Paraguay)

16.  മംഗോളിയയിലെ ഉലാൻബാത്തർ അപ്പൊസ്തോലിക് പ്രീഫെക്റ്റ് ബിഷപ്പ് ജോർജൊ മരേംഗൊ (Bishop Giorgio Marengo, I.M.C., prefect Apostolic of Ulaanbaatar, Mongolia)

ഈ പതിനാറു പേർക്കു പുറമെ പാപ്പാ, ആഗസ്റ്റ് 27-ന്  താൻ കർദ്ദിനാൾ പദവിയിലേക്കുയർത്തുന്ന 80 വയസ്സു കഴിഞ്ഞ  അഞ്ചുപേരുടെ പേരുകളും വെളിപ്പെടുത്തി:

1.   കൊളൊംബിയായിലെ കർത്തജേന അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് ഹൊർഹെ എൻറീക് ഹിമേനെസ് കർവഹാൽ (Archbishop Jorge Enrique Jiménez Carvajal, emeritus of Cartagena, Colombia)

2.   ഇറ്റലിയിലെ കാല്ല്യരി അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് അറീഗൊ മീല്യൊ (Archbishop Arrigo Miglio, emeritus of Cagliari, Italy)

3.   ഇറ്റലിക്കാരനായ ഈശോസഭാവൈദികനും ദൈവശാസ്ത്രജ്ഞനുമായി ജാൻഫ്രാങ്കൊ ഗിർലാന്ത (R.P. Gianfranco Ghirlanda S.J., – professor of theology)

4.   ഇറ്റലിക്കാരനായ മോൺസിഞ്ഞോർ ഫൊർത്തുണാത്തൊ ഫ്രേത്സ (Msgr. Fortunato Frezza – canon of Saint Peter) .

266 കർദ്ദിനാളന്മാർ

പുതിയ 20 പേർ കർദ്ദിനാളന്മാരാക്കപ്പെട്ടതോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 266 ആയി ഉയർന്നു. ഇവരിൽ 132 പേർ 80 വയസ്സു പൂർത്തിയാകാത്തവരാകയാൽ മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്നതിനു ചേരുന്ന കർദ്ദിനാളന്മാരുടെ യോഗമായ “കൊൺക്ലേവിൽ” സമ്മതിദാനാവകാശമുള്ളവരാണ്. ശേഷിച്ച 94 പേർക്ക് നിശ്ചിത പ്രായപരിധിയായ 80 വയസ്സ് കഴിഞ്ഞതിനാൽ ഈ അവകാശം ഇല്ല.

നവകർദ്ദിനാളന്മാരിൽ  മംഗോളിയ, പരഗ്വായ്, സിംഗപ്പൂർ, പൂർവ്വതിമോർ എന്നീ രാജ്യക്കാരും ഉൾപ്പെടുന്നതിനാൽ ഇപ്പോൾ 89 രാജ്യക്കാർ കർദ്ദിനാൾ സംഘത്തിലുണ്ട്. ഈ നാലു രാജ്യങ്ങളിൽ നിന്ന് ആദ്യമായിട്ടാണ് കർദ്ദിനാളന്മാർ ഉണ്ടാകുന്നത്.  ഫ്രാൻസീസ് പാപ്പാ കർദ്ദിനാളന്മാരാക്കിയവരാണ് ഇപ്പോൾ മൊത്തത്തിലുള്ള കർദ്ദിനാളന്മാരിൽ 112 പേരും.

വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള വോട്ടെടുപ്പ്

20 പേരെ കർദ്ദിനാളാക്കിയ കർമ്മത്തെത്തുടർന്ന് വിശുദ്ധ ചാൾസിൻറെ പ്രേഷിതരുടെ സന്ന്യസ്തസമൂഹത്തിൻറെയും വിശുദ്ധ ചാൾസ് ബൊറൊമേയൊയുടെ പ്രേഷിത സഹോദരികളുടെ സന്ന്യാസിനിസമൂഹത്തിൻറെയും സ്ഥാപകൻ, ഇറ്റലിയിലെ പ്യചേൻസ രൂപതയുടെ മെത്രാനായിരുന്ന വാഴ്ത്തപ്പെട്ട ജൊവാന്നി ബത്തീസ്ത സ്കളബ്രീനിയുടെയും സലേഷ്യൻ സന്ന്യസ്ത സഹോദരൻ വാഴ്ത്തപ്പെട്ട അടത്തേമിദെ ത്സാത്തി എന്നിവരുടെ വിശുദ്ധപദപ്രഖ്യാപനത്തെ സംബന്ധിച്ച തീരുമാനങ്ങൾ പാപ്പാ പ്രഖ്യാപിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഓഗസ്റ്റ് 2022, 18:05