തിരയുക

നവകർദ്ദിനാളന്മാർ ഫ്രാൻസീസ് പാപ്പായോടൊപ്പം ബെനെഡിക്ട് പതിനാറാമൻ പാപ്പായുടെ ചാരെ നവകർദ്ദിനാളന്മാർ ഫ്രാൻസീസ് പാപ്പായോടൊപ്പം ബെനെഡിക്ട് പതിനാറാമൻ പാപ്പായുടെ ചാരെ 

നവ കർദ്ദിനാളന്മാർ ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ആശീർവ്വാദം തേടി !

ഇരുപത് നവ കർദ്ദിനാളന്മാർ കൺസിസ്റ്ററി കഴിഞ്ഞയുടനെ എമെരിത്തൂസ് പാപ്പായെ സന്ദർശിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ വിശ്രമ-പ്രാർത്ഥനാ ജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമൻ പാപ്പായെ നവ കർദ്ദിനാളന്മാർ ഫ്രാൻസീസ് പാപ്പായുമൊത്ത് സന്ദർശിച്ചു.

ഫ്രാൻസീസ് പാപ്പാ ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി ശനിയാഴ്‌ച  (27/08/22) വത്തിക്കാനിൽ വിളിച്ചുകൂട്ടിയ കൺസിസ്റ്ററിയിൽ വച്ച് കർദ്ദിനാളന്മാരാക്കപ്പെട്ട 20 പേരാണ് അന്ന് വൈകുന്നേരം കൺസിസ്റ്ററിക്കു ശേഷം വത്തിക്കാൻ നഗരത്തിനകത്തുതന്നെയുള്ള “മാത്തെർ എക്ലേസിയെ” ആശ്രമത്തിൽ ചെന്ന് എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറനെ കാണുകയും പാപ്പായോടൊപ്പം പ്രാർത്ഥിക്കുകയും ആശീർവ്വാദം സ്വീകരിക്കുകയും ചെയ്തത്.

ബെനഡിക്ട് പതിനാറാമൻ പാപ്പായെ സന്ദർശിച്ച നവ കർദ്ദിനാളന്മാരിൽ ഗോവ, ദമാവൊ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫിലിപ്പ് നേരി അന്തോണിയൊ സെബസ്ത്യാവൊ (Archbishop Filipe Neri António Sebastião di Rosário Ferrão of Goa and Damão, India) ഹൈദ്രാബാദ് അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ അന്തോണി പൂള (Archbishop Anthony Poola of Hyderabad, India) എന്നിവരും ഉണ്ടായിരുന്നു.

2005 ഏപ്രിൽ 19 മുതൽ സാർവ്വത്രികസഭാ നൗകയുടെ അമരക്കാരനായിരുന്ന ബെനഡിക്ട് പതിനാറാമൻ പാപ്പാ 2013 ഫെബ്രുവരി 28-നാണ് സ്ഥാനത്യാഗം ചെയ്തത്. രാജിവച്ചതിനു ശേഷം പാപ്പാ വത്തിക്കാൻ നഗരത്തിനകത്ത് “മാത്തെർ എക്ലേസിയെ” ആശ്രമത്തിൽ പ്രാർത്ഥനാ ജീവിതം നയിച്ചു വരികയാണ്. 1927 ഏപ്രിൽ 16-ന് ജർമ്മനിയിൽ ജനിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് ഇപ്പോൾ 95 വയസ്സു പ്രായമുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2022, 14:59