അക്വിലയിലെ ജനങ്ങളുടെ മൂന്ന് മാതാവിന്റെ രൂപങ്ങൾ പാപ്പായുടെ സന്ദർശനത്തിൽ അനുഗമിക്കും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
റോയിയോയിലെ മാതാവ്
അക്വിലായിലെ ജനങ്ങൾക്ക് റോയിയോയിലെ മാതാവിന്റെ രൂപത്തോടുള്ള ഭക്തി വളരെ വലുതാണ്. ആക്വിലായിലെ ആർച്ച് ബിഷപ്പും പിന്നീട് കർദ്ദിനാളാവുകയും ചെയ്ത കാർളോ കോൺഫലോണിയെരി 1944 ൽ ജനങ്ങൾ സംഭാവന ചെയ്ത സ്വർണ്ണം കൊണ്ട് അക്വിലയിലെ സ്വർണ്ണപ്പണിക്കാരൻ പണി തീർക്കുകയും പന്ത്രണ്ടാം പിയൂസ് പാപ്പാ വ്യക്തിപരമായി ആശീർവ്വദിക്കുകയും ചെയ്ത രണ്ടു കിരീടങ്ങൾ ഉണ്ണിയുടേയും മാതാവിന്റെയും തലയിൽ ആഘോഷമായ ചടങ്ങിൽ അണിയിച്ചു.
അടുത്ത 28ന് ഫ്രാൻസിസ് പാപ്പാ ആ രൂപം വണങ്ങുന്ന മൂന്നാമത്തെ പാപ്പയായിരിക്കും. 1980 ആഗസ്റ്റ് 30ന് വി. ജോൺ പോൾ രണ്ടാമനും പിന്നീട് 2009ൽ ഉണ്ടായ ഭൂമികുലുക്കത്തിനു ശേഷം ഏപ്രിൽ 28 ന് ബനഡിക്ട് 16 മനും റോയിയോയിലെ തീർത്ഥാടന കേന്ദ്രം സന്ദർശിച്ചിട്ടുണ്ട്.
സാളൂസ് പോപുളി അക്വിലാനി അക്വിലാക്കാരുടെ ആരോഗ്യ മാതാ
കോള്ളെമാജ്ജോ എന്ന സ്ഥലത്ത് എത്തുന്നതിനു മുമ്പായി സാൻ മാസ്സിമോ കത്തീഡ്രലിലെ സ്വകാര്യ സന്ദർശനത്തിനു ശേഷം 2009 ലെ ഭൂമികുലുക്കത്തിന്റെ ഇരകളായവരുമായി പരിശുദ്ധ പിതാവ് കത്തീഡ്രലിന്റെ ചത്വരത്തിൽ കൂടിക്കാഴ്ച നടത്തും. കത്തീഡ്രലിനു മുന്നിൽ തയ്യാറാക്കിയിട്ടുള്ള സ്റ്റേജിൽ പാപ്പായ്ക്ക് സമീപം അക്വിലാക്കാരുടെ ആരോഗ്യ മാതാവിന്റെ കാൻവാസ് ചിത്രം പ്രദർശിപ്പിക്കും. അക്വിലായിലെ ജനങ്ങൾക്ക് വളരെ പ്രിയങ്കരമായ അമൂല്യമായ ഈ ചിത്രം 1703 ലെ ഭൂമികുലുക്കത്തിനു ശേഷം രൂപതാ തീർത്ഥാടന കേന്ദ്രമായ സുവിശേഷകനായ വി.മർക്കോസിന്റെ ദേവാലയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.
ഭൂമികുലുക്കത്തിനു ശേഷം
ഭൂമികുലുക്കത്തിനു ശേഷം അഗ്നിശമന സേനയാണ് അവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് ചിത്രം 2009 മേയ് 3ന് കണ്ടെടുത്തത്. എന്നാൽ അതിലെ അമൂല്യമായ കിരീടങ്ങൾ നഷ്ടപ്പെട്ടിരുന്നു. പിന്നീട് കാൻവാസ് വളരെ സൂക്ഷ്മവും വിലയേറിയതുമായ പുനരുദ്ധാരണത്തിന് വിധേയമാക്കി. 2013 മേയ് 13 ആർച്ചുബിഷപ്പ് ജുസെപ്പെ മൊളിനാരി, കരകൗഗല വിദഗ്ദ്ധനായ വി. യൗസേപ്പിറ്റ് ബസിലിക്കയിൽ അർപ്പിച്ച ഒരു ആഘോഷമായ ദിവ്യബലിക്ക് ശേഷം കിരീടമണിയിച്ച് വീണ്ടും ജനങ്ങളുടെ വണക്കത്തിനായി നൽകി. ഇനിയും പുനരുദ്ധാരണം തീരാത്ത സാൻ മാർക്കോയുടെ ദേവാലയത്തിൽ എത്തുന്നതു വരെ ചിത്രം 2009ലെ ഭൂകമ്പത്തിലെ ഇരകളുടെ പേരെഴുതി വയ്ക്കുകയും, അവർക്കായി സമർപ്പിക്കുകയും ചെയ്തിട്ടുള്ള സാന്താ മരിയ ദെൽ സുഫ്രാജോ ദേവാലയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.
ഉണ്ണിയുമായുള്ള കന്യക
ചെലസ്തീനോ അഞ്ചാമന്റെ ഭൗതീകാവശിഷ്ടങ്ങൾക്ക് മുന്നിൽ പ്രാർത്ഥിച്ചതിനു ശേഷം 2009ൽ അഗ്നിശമന സേന വീണ്ടെടുക്കുകയും പിന്നീട് പുനരുദ്ധരിക്കയും ചെയ്ത ശേഷം സാന്താ മരിയ ബസിലിക്കയിലേക്ക് അടുത്തയിടെ കൊണ്ടുവന്ന സത്തുർണ്ണീനോ ബെല്ലിയുടെ ഉണ്ണിയുമായി നിൽക്കുന്ന കന്യകയുടെ രൂപം കാണാൻ ഫ്രാൻസിസ് പാപ്പായ്ക്ക് കഴിയും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: