പ്രെദിക്കാത്തെ ഇവഞ്ചേലിയും " : ഔദ്യോഗിക ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചു.
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
2013 ലെ കോൺക്ലാവിന് മുമ്പായി നടന്ന പൊതു സമ്മേളനങ്ങളിൽ (General Congregations) നിന്നാണ് കൂരിയയുടെ നവീകരണം ആരംഭിച്ചത്. പിന്നീട് ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശങ്ങളനുസരിച്ച് അത് മുന്നോട്ട് കൊണ്ടു പോവുകയും ലോകം മുഴുവനുമുള്ള സഭകളിൽ നിന്നുള്ള സംഭാവനകൾ ഉൾക്കൊണ്ട് കർദ്ദിനാൾമാരുടെ കൗൺസിൽ തുടർന്നു പോന്ന നീണ്ട ഒരു ശ്രവണ പ്രക്രിയയുടെ ഫലമാണ് അതിന്റെ 250 ഖണ്ഡികകൾ.
2022 മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ പ്രഖ്യാപിച്ച പുതിയ ഭരണഘടന ജൂൺ 5ന് പെന്തക്കുസ്തതാ തിരുനാൾ ദിനം മുതൽ പ്രാബല്യത്തിൽ വന്നു.
പാപ്പായെ സഹായിക്കാൻ
1988ൽ ജോൺ പോൾ രണ്ടാമൻ പ്രസിദ്ധീകരിച്ച പാസ്തോർ ബോനൂസ് ന് പകരമാകുന്ന ഈ ഭരണഘടന, ഫ്രാൻസിസ് പാപ്പായുടെ 9 കൊല്ലങ്ങളായ ഭരണകാലത്ത് ഏതാണ്ട് പൂർത്തിയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന റോമൻ കൂരിയയുടെ നവീകരണ പ്രക്രിയ ക്രമീകരിക്കുന്നു. പ്രാദേശിക സഭകൾക്കും സുവിശേഷവൽക്കരണത്തിനും നൽകുന്ന സേവനത്തിൽ റോമൻ കൂരിയയ്ക്ക് കൂടുതലായ ഒരു പ്രേഷിത ഘടന ഈ ഭരണഘടന നൽകുന്നു.
റോമൻ കൂരിയ പാപ്പായുടെയും മെത്രാന്മാരുടെയും ഇടയിലുള്ള ഒരു സംവിധാനമല്ല മറിച്ച് ഓരോരുത്തരുടേയും സ്വഭാവത്തിനനുയോജ്യമാംവിധം ഇരുകൂട്ടർക്കും സേവനം നൽകാനുള്ളതാണ്. അതിന്റെ അംഗങ്ങൾ " പ്രേഷിത ശിഷ്യരും " കൂടിയാണ് എന്നതിനാൽ അതിന്റെ ആത്മീയതയാണ് മറ്റൊരു പ്രധാന കാര്യം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: