തിരയുക

വി. പത്രോസ് ബസിലിക്ക. വി. പത്രോസ് ബസിലിക്ക. 

പരിശുദ്ധ സിംഹാസനം: ജർമ്മനിയുടെ സിനഡൽ പാതയ്ക്ക് സൈദ്ധാന്തിക തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല

ജർമ്മനിയിലെ" മെത്രാന്മാരെയും വിശ്വാസികളെയും" "പുതിയ ഭരണരീതികളിലേക്കും സിദ്ധാന്തങ്ങളിലേക്കും ധാർമ്മികതയിലേക്കുമുള്ള പുതിയ സമീപനങ്ങളിലേക്കും" നിർബന്ധിക്കാൻ അധികാരമില്ലെന്ന് വത്തിക്കാന്റെ ഒരു പ്രസ്താവന വ്യക്തമാക്കി. സാർവ്വത്രിക സഭയുടെ സിനഡൽ പാതയിലേക്ക് ഒത്തുചേരാനാണ് ക്ഷണം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂലൈ 21ന്, വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ്  ജർമ്മൻ "സിനഡൽ പാത" യെക്കുറിച്ച് വത്തിക്കാൻ വ്യക്തമാക്കിയത്.

"ദൈവജനത്തിന്റെയും, മെത്രാൻ ശുശ്രൂഷ അനുഷ്ഠിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമായി മെത്രാന്മാരെയും വിശ്വാസികളെയും ഭരണത്തിന്റെ കാര്യത്തിലും,  വിശ്വാസ സത്യങ്ങളുടെയും ധാർമ്മികതയുടേയും കാര്യത്തിലും പുതിയ രീതികൾ ഏറ്റെടുക്കാൻ നിർബന്ധിതരാക്കാനുള്ള അധികാരം ജർമ്മനിയിലെ സിനഡൽ പാതയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.

സാർവ്വത്രിക സഭാ തലത്തിൽ അനുയോജ്യമായ ഒരു ധാരണയ്ക്ക് മുമ്പേ സഭാ കൂട്ടായ്മയ്ക്ക് മുറിവിനും, സഭയുടെ ഐക്യത്തിന് ഭീഷണിയുമാകുന്ന പുതിയ ഔദ്യോഗിക ഘടനകളോ സിദ്ധാന്തങ്ങളോ രൂപതകളിൽ ആരംഭിക്കുന്നത് നിയമാനുസൃതമല്ല.

ജർമ്മനിയിലെ തീർത്ഥാടക സഭയിലെ ദൈവജനത്തിന് എഴുതിയ കത്തിൽ നിന്നുള്ള ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ട് തുടരുന്ന പ്രസ്താവനയിൽ, സാർവ്വത്രിക സഭ, പ്രത്യേക സഭകളിലും അതിലൂടെയും ജീവിക്കുകയും തഴച്ചുവളരുകയും ചെയ്യുന്നതുപോലെ തന്നെയാണ്, പ്രത്യേക സഭകളും സാർവ്വത്രിക സഭയിലൂടെ ജീവിക്കുന്നത് എന്ന് അടിവരയിടുന്നു.

സഭാശരീരത്തിൽ നിന്നും അവർ സ്വയം വേർപെടുത്തിയാൽ, അവർ ദുർബ്ബലരാവുകയും,അഴുകുകയും, മരിക്കുകയും ചെയ്യുന്നു. അതിനാൽ സഭയുടെ മുഴുവൻ ശരീരവുമായുള്ള ആ കൂട്ടായ്മ എപ്പോഴും ഉറപ്പാക്കേണ്ടത് ആവശ്യമാണ് എന്നും വ്യക്തമാക്കുന്നു. "പരസ്പരം സമ്പന്നമാക്കാനും,കർത്താവായ ക്രിസ്തുവിനോടുള്ള വിശ്വസ്തത പ്രകടമാക്കുന്ന ഐക്യത്തിന് സാക്ഷ്യം വഹിക്കുവാനുമായി ജർമ്മനിയിലെ പ്രത്യേക സഭകളുടെ സിനഡൽ പാതയുടെ നിർദ്ദേശങ്ങൾ സാർവ്വത്രിക സഭ സ്വീകരിക്കുന്ന സിനഡൽ പാതയുമായി ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വത്തിക്കാന്റെ പ്രസ്താവന അറിയിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2022, 12:56