തിരയുക

ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ, വത്തിക്കാൻ സംസ്ഥാനത്തിൻറെ വിദേശകാര്യാലയത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ, വത്തിക്കാൻ സംസ്ഥാനത്തിൻറെ വിദേശകാര്യാലയത്തിൻറെ കാര്യദർശി  

ആർച്ചുബിഷപ്പ് ഗാല്ലഗെർ: പാപ്പായുടെ കിയെവ് സന്ദർശന സാദ്ധ്യത!

പാപ്പായുടെ കിയെവ് സന്ദർശനം സാദ്ധ്യമായാൽ അതു ഗുണകരമാകും, ഇറ്റലിയുടെ ദേശീയ ടെലവിഷന് അനുവദിച്ച അഭിമുഖത്തിൽ ആർച്ച്ബിഷപ്പ് ഗാല്ലഗെർ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ആഗസ്റ്റിൽ യുദ്ധവേദിയായ ഉക്രൈയിനിൻറെ തലസ്ഥാനമായ കിയെവ് സന്ദർശിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനകില്ലെന്ന് വത്തിക്കാൻ സംസ്ഥാനത്തിൻറെ വിദേശകാര്യാലയത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.

ഇറ്റലിയുടെ ദേശീയ ടെലവിഷൻ ആയ റായിയുടെ  (RAI) ഒന്നാമത്തെ കനാലിന് വെള്ളിയാഴ്‌ച (08/07/22) അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

ഈ മാസം 24-30 വരെ (24-30/07/22) നീളുന്ന കാനഡ സന്ദർശനാനന്തരമായിരിക്കും കിയെവ് സന്ദർശനത്തിനുള്ള ഒരുക്കം ആരംഭിക്കുകയെന്നും ഈയൊരു സന്ദർശനം സാധ്യമായാൽ അത് ഗുണകരമായിരിക്കും എന്ന നല്ല ബോദ്ധ്യം പാപ്പായ്ക്കുണ്ടെന്നും ആർച്ച്ബിഷപ്പ് ഗാല്ലഗെർ കൂട്ടിച്ചേർത്തു.

ജപ്പാൻറെ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെ വെടിയേറ്റു മരിച്ച സംഭവത്തിൽ അദ്ദേഹം ഖേദം രേഖപ്പെടുത്തുകയും ചെയ്തു. ഷിൻസൊ ആബെയെ വെടിവെച്ച സംഭവവും അദ്ദേഹത്തിൻറെ മരണവും തന്നെ ദുഃഖത്തിലാഴ്ത്തുന്നുവെന്ന് ആർച്ച്ബിഷപ്പ് ഗാല്ലഗെർ പറഞ്ഞു. വിവാദപുരുഷനായിരുന്നെങ്കിലും സ്വന്തം ജനത്തിൻറെ പൊതുനന്മയെക്കുറിച്ചു വലിയ അവബോധം പുലർത്തിയിരുന്ന ഉറച്ച നിലപാടുകളുള്ള ഒരു വ്യക്തിത്വമായിരുന്നു ഷിൻസൊ ആബെയെന്ന് അദ്ദേഹം അനുസ്മരിച്ചു.

വെള്ളിയാഴ്‌ച (08/07/22) കിഴക്കൻ ജപ്പാനിലെ നാര നഗരത്തിൽ, തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ആബെ വെടിയേറ്റു മരിച്ചത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2022, 12:27