തിരയുക

സിസ്റ്റൈൻ ചാപ്പൽ ഗായകസംഘം. സിസ്റ്റൈൻ ചാപ്പൽ ഗായകസംഘം. 

സിസ്റ്റെൻ ചാപ്പലിൽ റ്റുബിലീസി ഗായക സംഘം

ഇന്നലെ ജൂൺ 26ന് ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് സിസ്റ്റെൻ ചാപ്പലിൽ റ്റുബിലീസി ഗായക സംഘം സംഗീത പരിപാടി നടത്തി. അതിൽ ജോർജിയാ മുഴുവന്റെയും കത്തോലിക്കാ പാത്രിയാർക്കായ ഇലിയാ രണ്ടാമൻ രചിച്ച ഗാനങ്ങളും ഉൾപ്പെടുത്തിയിരുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

അപ്പോസ്തലൻമാരായ വി. പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനമായ ജൂൺ 29ന് വി. പത്രോസിന്റെ ബസിലിക്കയിൽ അർപ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലിയിലും  റ്റുബിലീസിയിലെ  പരിശുദ്ധ ത്രിത്വത്തിന്റെ നാമധേയത്തിലുള്ള പാത്രിയാർക്കൽ കത്തീഡ്രൽ ഗായക സംഘം ആരാധാനാ ഗീതങ്ങൾ ആലപിക്കും.

വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും ഏക സന്ദേശത്തിനായി പല ശബ്ദങ്ങൾ, അതാണ് സിസ്റ്റെൻ ചാപ്പലിൽ ജൂൺ 26 ന് 18 മണിക്കുള്ള സംഗീത വിരുന്നിൽ തയ്യാറാക്കിയിരുന്നത് എന്നാണ് വത്തിക്കാന്റെ വാർത്താ വിഭാഗം നൽകിയ വിവരം. ആദ്യമായാണ് റ്റുബിലീസിയിലെ പരിശുദ്ധ ത്രിത്വത്തിന്റെ കത്തീഡ്രലിലെ പാത്രിയാർക്കൽ ഗായക സംഘവും സിസ്റ്റയ്ൻ ചാപ്പലിലെ പൊന്തിഫിക്കൽ ഗായക സംഘവും ഒരുമിച്ച് സംഗീതവിരുന്നൊരുക്കുന്നത്.

വത്തിക്കാനിൽ നിന്നുള്ള പ്രസ്താവനയിൽ വായിക്കുന്നതു പോലെ ഈ സംരംഭങ്ങളിൽ ജോർജിയായിലെ പാത്രിയാർക്കായുടെയും രാജ്യത്തിന്റെ പ്രസിഡണ്ട് ഉൾപ്പെടെയുള്ള  സർക്കാറിന്റെ പ്രതിനിധികളടങ്ങുന്ന ഒരു സംഘം റോമിൽ സന്നിഹിതരായിരിക്കും.  കത്തോലിക്കാ സഭയും ജോർജിയായിലെ ഓർത്തഡോക്സ് സഭയും തമ്മിൽ വളർന്നു വരുന്ന ബന്ധത്തിന്റെ പശ്ചാത്തലമാണ് ഇവിടെയുള്ളത്. 1980 ൽ പാത്രിയാർക്കിസ് ഇലിയ രണ്ടാമൻ റോമാ സന്ദർശിച്ചതും, 1999ൽ ജോൺ പോൾ രണ്ടാമൻ പാപ്പാ ജോർജിയ യിലേക്ക് നടത്തിയ അപ്പസ്തോലിക യാത്രയും, 2016ൽ ഫ്രാൻസിസ് പാപ്പാ നടത്തിയ സന്ദർശനവും ഈ ചരിത്രത്തിന്റെ ഭാഗമാണ്. ഓരോരുത്തരുടേയും സാംസ്കാരിക പാരമ്പര്യങ്ങൾ അറിയുന്നത്  പരസ്പരം വിലമതിക്കാനും വർദ്ധിച്ചു വരുന്ന സുഹൃദ് ബന്ധങ്ങളുടെ വികാസവും പരിപോഷിപ്പിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2022, 13:54