തിരയുക

കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെൽ ( Card. Kevin Joseph Farrell) കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെൽ ( Card. Kevin Joseph Farrell)  

വത്തിക്കാനിൽ "നിക്ഷേപക സമതി"ക്ക് രൂപം നല്കപ്പെട്ടു!

കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലാണ് ഈ നിക്ഷേപ സമിതിയുടെ അദ്ധ്യക്ഷൻ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാർപ്പാപ്പാ പരിശുദ്ധസിംഹാസനത്തിൻറെ നിക്ഷേപക സമിതിക്ക് (Investment Committee) രൂപം നല്കി.

റോമൻ കൂരിയായുടെ ഭരണഘടനയായ “പ്രെദിക്കാത്തെ എവഞ്ചേലിയു”മിൻറെ (Praedicate Evangelium) 227-ാം വകുപ്പിൻറെ അടിസ്ഥാനത്തിൽ സഭയുടെ സാമൂഹ്യപ്രബോധന മനുസരിച്ച് പരിശുദ്ധസിംഹാസനത്തിൻറെ മുതൽമുടക്കിൻറെ ധാർമ്മികത ഉറപ്പുവരുത്തുകയും ഒപ്പം അവയുടെ  ലാഭക്ഷമത, അനുയോജ്യത, അപകടസാദ്ധ്യത എന്നിവയെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കുകയും ചെയ്യുകയെന്ന ഉത്തരവാദിത്തം ഈ സമിതിയിൽ നിക്ഷിപ്തമാണ്.

റോമൻകൂരിയായിൽ അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗത്തിൻറെ തലവനായ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെലിനെയാണ് ഫ്രാൻസീസ് പാപ്പാ ഈ സമിതിയുടെ അദ്ധ്യക്ഷനായി നിശ്ചയിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ റെഗ് ഹെഡ്ജ് കമ്പനിയുടെ സ്ഥാപകൻ ഡോക്ടർ ഷാൺ പീയെട കാസീ (Jean Pierre Casey), ജർമ്മനിയിലെ യൂണിയൻ ഇൻവെസ്റ്റ്മെൻറ് പ്രൈവറ്റഫണ്ടസ് ജി എം ബി എച്ചിൻറെ (Union Investment Privatfonds GmbH) മേധാവി ഡോക്ടർ ജൊവാന്നി ക്രിസ്റ്റ്യൻ മൈക്കിൾ ഗെ (Giovanni Christian Michael Gay), നോർവെയിലെ സ്കാജെൻ ഫണ്ട്സിൻറെ (Skagen Funds)  പോർട്ട്ഫോളിയൊ മാനേജർ ഡോക്ടർ ഡേവിഡ് ഹാരിസ്, അമേരിക്കൻ ഐക്യനാടുകളിലെ ബോസ്റ്റൺ കോളേജിൻറെ നിക്ഷേപകവിഭാഗത്തിൻറെ മേധാവി ഡോക്ടൽ ജോൺ ത്സോണ എന്നിവരാണ് പരിശുദ്ധസിംഹാസനത്തിൻറെ നിക്ഷേപക സമിതിയിലെ അംഗങ്ങൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 June 2022, 14:23