തിരയുക

ഇന്തോനേഷ്യയിലെ സുരബായയിൽ ഒരു ബുദ്ധമത സന്യാസി  വെസാക് തിരുനാളിൽ... ഇന്തോനേഷ്യയിലെ സുരബായയിൽ ഒരു ബുദ്ധമത സന്യാസി വെസാക് തിരുനാളിൽ... 

വെസാക് തിരുനാളിന് വത്തിക്കാൻ സന്ദേശം നൽകി

പ്രതീക്ഷാനിർഭരരായി ഒരുമിച്ച് നിന്ന് മാറ്റങ്ങളെ ഉൾക്കൊള്ളാം എന്ന് അന്തർമത സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ ശ്രീബുദ്ധന്റെ ജനനവും മരണവും ജ്ഞാനോദയവും അനുസ്മരിക്കുന്ന വെസാക്ക് തിരുനാളിന് ലോകം മുഴുവനുമുള്ള ബുദ്ധമത വിശ്വാസികൾക്ക് ഹൃദയംഗമമായ ആശംസകൾ അർപ്പിച്ചു കൊണ്ട് സന്ദേശമയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

തുടർച്ചയായി കോവിഡ്19 ലോകത്തെ തടവിലാക്കുന്ന ആരോഗ്യ പ്രതിസന്ധിയും, പരിസ്ഥിതിയുടെ ഉൽക്കണ്ഠ ഉണർത്തുന്ന പ്രകൃതിദുരന്തങ്ങളും മൂലം മനുഷ്യകുലം വിവിധ തരത്തിലുള്ള പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന ഈ സമയത്ത് ഒരേ ഭൂതലം പങ്കുവയ്ക്കുന്ന പൗരന്മാർ എന്ന നിലയിൽ നമ്മുടെ ബലഹീനതകർ വെളിവാക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്ന അന്തർമത സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ  സന്ദേശത്തിൽ പ്രതിസന്ധികൾ നിഷ്കളങ്കരുടെ രക്തവും വ്യാപകമായ ദുരിതങ്ങൾ ഉളവാക്കുകയും ചെയ്യുന്നു എന്ന് രേഖപ്പെടുത്തി. "മനുഷ്യകുലം ശാസ്ത്രത്തിലും ചിന്തകളിലും മറ്റു പല മനോഹര കാര്യങ്ങളിലും പുരോഗമിക്കുന്നതിൽ അഭിമാനിക്കുന്നു, പക്ഷേ സമാധാനം സ്ഥാപിക്കുന്നിൽ അത് പിന്നോട്ടാണ്… ഇത് നമ്മെ സകലരേയും ലജ്ജിപ്പിക്കണം" ( 18.02.2022 ൽ പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ പ്ലീനറി സമ്മേളത്തെ അഭിസംബോധന ചെയ്ത പാപ്പായുടെ പ്രസംഗം)  എന്ന  ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് അക്രമങ്ങളെ ന്യായീകരിക്കാൻ മതത്തെ ഉപകരണമാക്കുന്നവർ ഇപ്പോഴുമുണ്ട് എന്നത് ദുഃഖകരമാണെന്നും സന്ദേശത്തിൽ പറയുന്നു.

ഈ പ്രതിസന്ധികൾ വരുത്തി വച്ച പ്രതിസന്ധികളോടുള്ള പ്രതികരണമായി ഐക്യദാർഢ്യത്തിന്റെ ലക്ഷണങ്ങൾ ഉയരുന്നതു കാണാമെങ്കിലും ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്നത് കഠിനമായി തുടരുന്നു എന്നും ഭൗതീക സമ്പാദ്യത്തിനായുള്ള അഭിവാഞ്ചയും ആത്മീയ മൂല്യങ്ങളുടെ തിരസ്കരണവും സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങളുടെ തകർച്ചയിലേക്ക് നയിച്ചു എന്നും സന്ദേശം അടിവരയിടുന്നു. ബുദ്ധ, ക്രൈസ്തവ മത വിശ്വാസികൾ എന്ന നിലയിൽ നമ്മുടെ മതപരവും ധാർമ്മികവുമായ ഉത്തരവാദിത്തബോധം അനുഞ്ജനത്തിനും പ്രതിരോധത്തിനും വേണ്ടിയുള്ള തിരച്ചിലിൽ മാനവികതയെ പിൻതുണക്കാൻ നമ്മെ പ്രചോദിപ്പിക്കണം. മതവിശ്വാസികൾ, അവരുടെ ശ്രേഷ്ഠമായ തത്വങ്ങളുടെ പിന്തുണയോടെ, ചെറുതെങ്കിലും ഒത്തിരി അനീതിക്കും കഷ്ടപ്പാടുകൾക്കും കാരണമാകുന്ന ആത്മീയ ശൂന്യതയ്ക്കെതിരെ മനുഷ്യരാശിയെ വിജയത്തിലേക്ക് നയിക്കുന്ന പാതയെ പ്രകാശിപ്പിക്കുന്ന പ്രത്യാശയുടെ തിരിനാളമാകാൻ പരിശ്രമിക്കണമെന്നും സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

വ്യത്യസ്ഥ രീതികളാണെങ്കിലും ബുദ്ധനും ക്രിസ്തുവും അതീന്ദ്രിയ മൂല്യങ്ങളിലേക്കു അനുയായികളെ നയിക്കുന്നു. ബുദ്ധന്റെ ശ്രേഷ്ഠമായ സത്യങ്ങൾ സഹനങ്ങളുടെ ഉൽഭവവും കാരണങ്ങളും വിശദീകരിക്കുകയും അവയുടെ വിരാമത്തിനാവശ്യമായ അഷ്ട മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. അവ പരിശീലിച്ചാൽ അത്യാഗ്രഹത്തിലേക്കും അധികാര നാടകങ്ങളിലേക്കും നയിക്കുന്ന അനന്തമായ പിടിമുറുക്കലുകൾക്ക് ഒരു പരിഹാരമാകുന്ന പാഠ്യമാകുന്നു. സുവിശേഷം ഒരിക്കലും അക്രമം ഒരു ഉത്തരമായി നിർദ്ദേശിക്കുന്നില്ല. യേശു പ്രഘോഷിച്ച സുവിശേഷ സൗഭാഗ്യങ്ങൾ പ്രക്ഷുബ്ധമായ ഒരു ലോകത്തിനു നടുവിൽ ആത്മീയ മൂല്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് എങ്ങനെ തകരാതെ നിൽക്കാമെന്ന് കാണിച്ചുതരുന്നു. (മത്താ. 5,1-22). ബുദ്ധിമുട്ടുകൾക്കിടയിലും സന്തുഷ്ടിയുടെയും രക്ഷയുടേയും ദൈവവാഗ്ദാനത്തിൽ ആശ്രയിക്കുന്നതിനാൽ അവർ അനുഗ്രഹീതരാണ് എന്ന് അവ നമ്മെ മനസ്സിലാക്കിത്തരുന്നു എന്ന് സുവിശേഷവും ബുദ്ധന്റെ അഷ്ടമാർഗ്ഗങ്ങളും ഉദ്ധരിച്ചു കൊണ്ട് സന്ദേശം വിശദീകരിക്കുന്നു.

രണ്ടു കൂട്ടരുടെയും ആത്മീയ പാരമ്പര്യങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന നിധികൾ കണ്ടെത്തുന്നതിലൂടെ മനുഷ്യകുലത്തെ ശക്തിപ്പെടുത്താൻ സഹായിക്കാൻ കഴിയുമെന്നും ബുദ്ധമത വിശ്വാസികൾ അഷ്ട മാർഗ്ഗം പിന്തുടരുന്നതിലൂടെ കരുണയും വിജ്ഞാനവും വികസിപ്പിച്ച് സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാനും കഴിയുമെന്നും വ്യക്തമാക്കുന്നു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പ്രത്യാശയാണ് അതിലൊരു നിധി. "എപ്പോഴും നമുക്കൊരു വഴിയുണ്ടെന്നും, എപ്പോഴും നമ്മുടെ വഴി തിരിച്ചുവിടാനാവുമെന്നും, പ്രശ്ന പരിഹാരത്തിനായി നമുക്ക് എപ്പോഴും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും തിരിച്ചറിയാൻ പ്രത്യാശ ഇട നൽകുന്നു," എന്ന (ലൗദാത്തോ സീ 61) ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് പ്രത്യാശയെക്കുറിച്ച് സന്ദേശത്തിൽ അടിവരയിടുന്നത്.

പ്രത്യാശ " ഈ നിമിഷത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കുറക്കും. ഭാവി ഇതിനേക്കാൾ നല്ലതാവുമെന്ന് വിശ്വസിച്ചാൽ, ഇന്നത്തെ ബുദ്ധിമുട്ടകൾ സഹിക്കാൻ നമുക്ക് കഴിയും'' (Peace is Every Step, 1991, 41-42) എന്ന ആദരണീയനായ തിച് നാത് ഹാൻ ഹിന്റെ പ്രത്യാശയെക്കുറിച്ചുള്ള വചനങ്ങളും രേഖപ്പെടുത്തിക്കൊണ്ട് ഒരുമിച്ച് ഒരു നല്ല നാളെയ്ക്കായി പ്രവർത്തിക്കാമെന്ന് സന്ദേശം ആഹ്വാനം ചെയ്യുന്നു.

പ്രത്യാശ സജീവമായി നിലനിർത്താനും ഇന്നത്തെ പ്രതിസന്ധികൾ ഉണ്ടാക്കുന്ന പ്രതികൂല സാഹചര്യങ്ങളെ സ്വാഗതം ചെയ്യാനും അവയോടു പ്രതികരിക്കാനും കഴിവുള്ള പ്രവർത്തനങ്ങൾ സൃഷ്ടിക്കുകയും ചെയ്യട്ടെ  അവരുടെ വെസാക് തിരുനാൾ ആഘോഷങ്ങൾ എന്ന് അന്തർമത സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ സന്ദേശത്തിൽ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 മേയ് 2022, 13:31