ജീവന്റെ സ്മാരകം": ജീവന്റെ സൗന്ദര്യം ആഘോഷിക്കാൻ ഒരു ജീവനു വേണ്ടി നിൽക്കുന്ന (പ്രോ-ലൈഫ്) മാതാവ്
സി. റൂബനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഈ ശിൽപം ജീവനുവേണ്ടിയുള്ള ഇറ്റാലിയൻ (Movimento Per la Vita Italiano ) എന്ന പ്രസ്ഥാനത്തിന് സംഭാവന ചെയ്തതാണ്. ഏറ്റവും ദുർബലരായ ജീവിതങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളരുന്ന സമയത്താണ് ഇതിന്റെ ആശിർവാദ കർമ്മം നടക്കുന്നത്. "ഗർഭച്ഛിദ്രം തടയുന്നതിന് സാധ്യമായ എല്ലാ പിന്തുണയും സ്ത്രീക്കും (അവളുടെ പങ്കാളിക്കും) ലഭിക്കാനുള്ള പ്രതിബദ്ധതയെക്കുറിച്ചാണ് തങ്ങൾ സംസാരിക്കുന്നത് എന്നും ഗർഭം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്ന സാമ്പത്തികം ഉൾപ്പെടെയുള്ള എല്ലാ മോശം അവസ്ഥകളെയും അതിജീവിച്ച് ഗർഭച്ഛിദ്രം തടയുമെന്നും മോൺ. പല്ലിയ പറഞ്ഞു.
കനേഡിയൻ ശിൽപി ടിം ഷ്മാത്സ് ആണ് "ലൈഫ് സ്മാരകത്തിന്റെ" സ്രഷ്ടാവ്, "ഇപ്പോൾ എന്നത്തേക്കാളും കൂടുതൽ അമേരിക്കൻ ഐക്യനാടുകളിൽ ചർച്ചകൾ നടക്കുന്നതിനാൽ, റോമിലും യുഎസ്എയിലും ഉള്ള ഈ ശിൽപം കൂടുതൽ അർത്ഥവത്താണ്. "അതൊരു ആഘോഷവും പ്രേരണയും കൂടിയാണ്. ജനങ്ങളെ പ്രേരിപ്പിക്കാനും ജീവിതം മനോഹരമാണെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കാനും കല ഉപയോഗിക്കാൻ താൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഈ ശിൽപം എല്ലാവരും കാണുന്നിടത്ത് സ്ഥാപിക്കണമെന്ന് ടിം ഷ്മാൽസ് ആവശ്യപ്പെടുന്നത്.
യുഎസിലെ വിവിധ നഗരങ്ങളിൽ അൽപ്പനേരം വച്ച ശേഷം "ലൈഫ് സ്മാരകത്തിന്റെ" ഒരു സഹോദരീ ശിൽപം അമേരിക്കൻ ഐക്യനാടുകളുടെ തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിൽ സ്ഥിരമായി സ്ഥാപിക്കും. ജൂൺ അഞ്ചിന് ഈ ശിൽപത്തിന്റെ ആശീർവ്വാദമുണ്ടായിരിക്കും.
ടിം ഷ്മാത്സിന്റെ കലാ പ്രവർത്തനത്തിന് മാനുഷിക ദൗർബല്യങ്ങൾ അപരിചിതമല്ല. നമ്മുടെ ആധുനിക കാലത്തിലെ ആത്മീയ ഉൽകണ്ഠയും അദ്ദേഹവും ഉയർത്തി കാണിക്കുന്നു. അതിനു നല്ല ഉദാഹരണമാണ് അദ്ദേഹം നിർമ്മിച്ച "ഭവനരഹിതനായ യേശുവി"ന്റെ ശിൽപം. അതിന്റെ പകർപ്പുകൾ വിവിധ നഗരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള "ഏഞ്ചൽസ് അൺവെയേഴ്‌സ്" എന്ന ശിൽപത്തിന്റെ സൃഷ്ടാവും കൂടിയാണ് അദ്ദേഹം. വിവിധ സാംസ്കാരിക, വംശീയ പശ്ചാത്തലങ്ങളിൽ നിന്നും വിവിധ ചരിത്ര കാലഘട്ടങ്ങളിൽ നിന്നുള്ള ഒരു കൂട്ടം കുടിയേറ്റക്കാരെയും അഭയാർത്ഥികളെയുമാണ് ഈ ശില്പം ചിത്രീകരിക്കുന്നത്. അതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ പ്രത്യേക ദിവ്യബലി അർപ്പിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: