യൂറോപ്പ് സമാധാന പദ്ധതിയുമായി മുന്നോട്ടു പോകണം, കർദ്ദിനാൾ പരോളിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി പരിശ്രമിക്കാൻ കർത്താവ് ഭരണാധികാരികളെ പ്രബുദ്ധരാക്കട്ടെയെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
യുറോപ്പിൻറെ ദിനം ആചരിച്ച മെയ് 9-ന് തിങ്കളാഴ്ച റോമിൽ ഉക്രൈയിൻകാർക്കായുള്ള ദേവാലയമായ വിശുദ്ധ സോഫിയുടെ നാമത്തിലുള്ള ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ പങ്കുവച്ച സുവിശേഷ ചിന്തകളിലാണ് അദ്ദേഹം യുറോപ്പ് മുന്നോട്ടുകൊണ്ടു പോകേണ്ട സമാധാന പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇതു പറഞ്ഞത്.
യുറോപ്പിൻറെ സ്ഥാപകരെക്കുറിച്ച് അനുസ്മരിച്ച കർദ്ദിനാൾ പരോളിൻ അവർ ജീവിതത്തിൽ കെട്ടിപ്പടുക്കുകയായിരുന്നപ്പോൾ ഒരു കൂട്ടർ നാശം മാത്രം വിതയ്ക്കുകയായിരുന്നുവെന്ന് പറഞ്ഞു.
ഉക്രൈയിനിൽ റഷ്യനടത്തുന്ന യുദ്ധത്തിൻറെ ഭീകരതയെക്കുറിച്ചു സൂചിപ്പിച്ച അദ്ദേഹം യൂറോപ്പ് സമാധാന പദ്ധതിയുമായി മുന്നേറണമെന്ന് ഓർമ്മപ്പിച്ചു.
ഉക്രൈയിന് സമാധാനവും യുദ്ധത്തിനിരകളായവർക്ക്, വിശിഷ്യ, അഭയാർത്ഥികളായിത്തീർന്നവർക്കും കുഞ്ഞുങ്ങൾക്കും, സകലവും നഷ്ടപ്പെട്ടവർക്കും ഒറ്റപ്പെട്ടുപോയവർക്കും ഭൗതികവും ആത്മീയവുമായ സാന്ത്വനവും ലഭിക്കുന്നതിനായി പ്രാർത്ഥിക്കാൻ കർദ്ദിനാൾ പരോളിൻ എല്ലാവരെയും ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: