തിരയുക

കോവിഡ് വാക്സിൻ കോവിഡ് വാക്സിൻ 

ബംബീനോ ജെസു ആശുപത്രി നാടോടികൾക്കായി കോവിഡ് വാക്സിൻ നൽകി

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ റോമിന്റെ പ്രാന്തപ്രദേശങ്ങളിലെ നാടോടിവംശജർ താമസിക്കുന്ന ക്യാമ്പുകളിൽ എഴുനൂറോളം വാക്സിനുകൾ നൽകിയതായി ബംബീനോ ജെസു ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദുർബലരായ ആളുകളുടെ ആരോഗ്യഅവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ്, ബംബീനോ ജെസു (ഉണ്ണിയേശു) എന്ന കുട്ടികൾക്കായുള്ള ആശുപത്രി മുൻകൈയെടുത്ത് മൊബൈൽ ക്ലിനിക്കുകൾ വഴി നാടോടിവംശജരായ മനുഷ്യർക്ക് വാക്സിൻ എത്തിച്ചത്. മാർപ്പാപ്പായുടെ തീരുമാനപ്രകാരം നടന്ന കരുണയുടെ ജൂബിലി വർഷവുമായി ബന്ധപ്പെട്ട് 2016 മുതൽ, ആരോഗ്യപ്രവർത്തകർ ദുർബലരായ ജനവിഭാഗങ്ങൾക്ക് പ്രത്യേകമായി ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളായി റോമാനഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ കോവിഡ്-19-നെതിരായ പ്രവർത്തികൾക്കായി ഇവർ ശ്രദ്ധാകുലരാണ്. സ്ഥിതിഗതികൾ ഏറെ വഷളായിരുന്നു അവസരത്തിൽപ്പോലും, റോമിലെ വിവിധ നാടോടിക്യാമ്പുകളിൽ വത്തിക്കാന്റെ ഈ ആശുപത്രിയിൽനിന്നുള്ള പ്രവർത്തകർ എത്തിയിരുന്നു.

കൊവിഡിനെതിരായ പോരാട്ടത്തിനായുള്ള ശുചിത്വ, ആരോഗ്യ ചട്ടങ്ങളെക്കുറിച്ചുള്ള അറിവ് ആരോഗ്യ പ്രവർത്തകർ നാടോടിക്യാമ്പുകളിലുള്ള ആളുകൾക്ക് നൽകുകയും, ദീര്ഘനാളുകൾക്ക് ശേഷം സ്‌കൂളുകളിലേക്ക് മടങ്ങുന്നതിനു മുൻപേയുള്ള ആരോഗ്യപരിശോധനകൾ കുട്ടികൾക്കായി നടത്തുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 May 2022, 16:14