തിരയുക

ഫ്രാൻസിസ് പാപ്പയും കർദിനാൾമാരും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അൾത്താരയിൽ 2020 കൺസിസ്റ്ററി സമയത്ത്... ഫ്രാൻസിസ് പാപ്പയും കർദിനാൾമാരും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അൾത്താരയിൽ 2020 കൺസിസ്റ്ററി സമയത്ത്... 

വേനൽക്കാലാവസാനം ലോകത്തിലേക്ക് നോക്കുന്ന ഒരു കൺസിസ്റ്ററി

സാധാരണയിൽ നിന്ന് 3 മാസം മുമ്പ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു പ്രഖ്യാപനത്തിൽ ഫ്രാൻസിസ് പാപ്പാ ഇന്നലെ ഞായറാഴ്ച 21 പുതിയ കർദ്ദിനാൾമാരെ സ്ഥാനമേൽപ്പിക്കുന്നതിനായി ഒരു കൺസിസ്റ്ററി വരുന്ന ആഗസ്റ്റ്27ന് വിളിച്ചു കൂട്ടുന്നതായി അറിയിച്ചു. അവരിൽ 16പേർ 80 വയസ്സിനു താഴെയുള്ളവരാണ്, അവർ പാപ്പായെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ അർഹതയുള്ളവരായിരിക്കും. അഞ്ചു പേർ 80കഴിഞ്ഞ വരുമാണ്

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പരമ്പരാഗതമായി ആഗസ്റ്റ് അവസാനമല്ല കൺസിസ്റ്ററിയുടെ സമയം. (ഫെബ്രുവരി, ജൂൺ അല്ലെങ്കിൽ നവംമ്പർ മാസങ്ങളിലാണ് സാധാരണ കൺസിസ്റ്ററി നടക്കാറുള്ളത്) എന്നാൽ കഴിഞ്ഞ മാർച്ച് 19ന് പ്രഖ്യാപിക്കുകയും ജൂൺ 5 പെന്തക്കുസ്ത തിരുനാളിൽ പ്രാബല്യത്തിൽ വരികയും ചെയ്യുന്ന "പ്രെദിക്കാത്തെ എവഞ്ചേലിയും" എന്ന റോമൻ കൂരിയയുടെ അപ്പോസ്തോലിക ഭരണഘടനയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ലോകത്തിലുള്ള കർദ്ദിനാൾമാർ എല്ലാവരും പാപ്പായുമൊത്ത് ഒന്നിച്ചു കൂടുന്ന സമ്മേളനത്തിന് മുന്നോടിയായി പുതിയ കർദ്ദിനാൾമാരുടെ പേരുകൾ  ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിക്കുകയായിരുന്നു. ആഗസ്റ്റ് 29നും, 30നും നടക്കുന്ന സമ്മേളനത്തിന് മുമ്പായി പുതിയ കർദ്ദിനാൾമാരുടെ സ്ഥാപനം ആഗസ്റ്റ് 28ന് നടക്കും.

പ്രാന്തപ്രദേശങ്ങളിലേക്ക് തിരിയുന്ന നോട്ടം

ഫ്രാൻസിസ് പാപ്പാ പിഞ്ചെല്ലുന്ന ചിന്താധാര അടിവരയിടുന്നതാണ് പുതിയ കർദ്ദിനാൾമാരുടെ പട്ടിക. വത്തിക്കാനിലെ ഡിക്കാസ്ട്രിയുടെ തലവൻമാരായിരുന്ന മൂന്ന് പേരൊഴികെ പുതിയ 16പേരിൽ പലരും നമുക്ക് ഒരാശ്ചര്യമാണ്. ഒരിക്കൽക്കൂടെ ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾമാരുടെ തിരുസംഘത്തിൽ ഉൾപ്പെടുത്താൻ തിരഞ്ഞെടുത്ത ലോകം മുഴുവനിലും നിന്നുള്ള മെത്രാന്മാരിൽ പരമ്പരാഗതമായി "കർദ്ദിനാൾ സ്ഥാനം" കണക്കാക്കിയിരുന്ന സിംഹാസനങ്ങളെക്കാൾ പ്രാന്തപ്രദേശങ്ങൾക്ക് മുൻഗണന നൽകുകയാണ് ചെയ്തത്.

മൂന്ന് പുതിയ കൂരിയാ കർദ്ദിനാൾമാർ  യൂറോപ്പിൽ നിന്നും (ആർതർ റോക്കെ -ഇംഗ്ലണ്ട് ) ലാറ്റിനമേരിക്കയിൽ നിന്നും (ഫെർണാണ്ടോ വെർഗെസ് - സ്പാനിഷ് ) ഏഷ്യയിൽ നിന്നും (ലാസറസ് യൂ - കൊറിയ) ഉള്ളവരാണ്.

പുതിയ മറ്റു രണ്ടു  പേർ യൂറോപ്പിലെ രൂപതകൾ (മാർസെയില്ലെയിലെ ആർച്ച് ബിഷപ്പ്, കോമോയിലെ ബിഷപ്പ്) നയിക്കുന്നവരും മറ്റ് 5 പേർ ഏഷ്യയുടെ അതിരുകളിൽ പ്രവർത്തിക്കുന്നവരുമാണ്. ഇവരിൽ മങ്കോളിയയിലെ ഇറ്റാലിയൻ അപ്പോസ്തലിക പ്രീഫെക്ടായ മെത്രാൻ ജോർജോ മരേങ്കോയുമുണ്ട്. 48 വയസ്സുള്ള ഇദ്ദേഹമാണ് കർദ്ദിനാൾ മാരിൽ ഏറ്റം പ്രായം കുറഞ്ഞയാൾ.

ആഫ്രിക്കയിൽ നിന്നുള്ള രണ്ടു മെത്രാന്മാരും, അമേരിക്ക (1), ലാറ്റിനമേരിക്ക (3) കളിൽ നിന്ന് 4 പേരുമുണ്ട്. അൾജീരിയിൽ ജനിച്ച മാർസെയില്ലെയിലെ ആർച്ച് ബിഷപ്പിൻ്റെയും വടക്ക് കിഴക്കൻ- വടക്ക് പടിഞ്ഞാറ് രൂപതയെ നയിക്കുന്ന കോമോയിലെ മെത്രാന്റെയും കർദ്ദിനാൾ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും വളരെ അർത്ഥവത്താണ്.

വോട്ടർമാരായ കർദ്ദിനാൾമാർ

ഇപ്രാവശ്യവും കർദ്ദിനാൾ തിരുസംഘത്തിലേക്ക് കൊണ്ടുവരുന്ന 5 പേരിൽ 2 പേർ മെത്രാൻമാരല്ലാത്തവരും, 80 വയസ്സു കഴിഞ്ഞവരോ കഴിയാനിരിക്കുന്നവരോ എന്ന നിലയിൽ കോൺക്ലേവിൽ വോട്ടവകാശമില്ലാത്തവരുമുണ്ട്. ഈ 5 പേരിൽ 3 പേർ ഇറ്റലിക്കാരാണ്. ഇവരിൽ ഗ്രിഗോരിയൻ യൂണിവേഴ്സിറ്റിയുടെ റെക്ടറായിരുന്ന ഈശോസഭാ വൈദീകനും കനോനികനിയമ പണ്ഡിതനും പരിശുദ്ധ സിംഹാസനത്തിന്റെ സഹകാരിയുമായ ഫാ. ജാൻഫ്രാങ്കോ ഗിർളാണ്ടയും ഉൾപ്പെടുന്നു.

അങ്ങനെ വോട്ടർമാരായ കർദ്ദിനാൾമാരുടെ എണ്ണം പാപ്പായും വിശുദ്ധനുമായ പോൾ ആറാമൻ നിശ്ചയിച്ച 120 എന്ന എണ്ണത്തിൽ നിന്ന്, മുമ്പു പല തവണ സംഭവിച്ചിട്ടുള്ളതു പോലെ, ഉയരുന്നു. 229 കർദിനാൾമാരിൽ വോട്ടവകാശമുള്ളവർ ആഗസ്റ്റ്27ന് 132 ആയി ഉയരും. കഴിഞ്ഞ 3 പാപ്പാമാരുടെ ഭരണകാലങ്ങളിലൂടെ കടന്നു പോകുമ്പോൾ   ജോൺ പോൾ രണ്ടാമൻ കർദ്ദിനാൾമാരാക്കിയ 52 പേരിൽ  11 പേരും, ബനഡിക്ട് പതിനാറാമൻ കർദ്ദിനാൾമാരാക്കിയ 64 പേരിൽ 38 പേരും, ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾമാരാക്കിയ 113 പേരിൽ 83 പേരും വോട്ടവകാശമുള്ളവരാണ്.

ഭൂമി ശാസ്ത്രപരമായി കർദ്ദിനാൾമാരുടെ എണ്ണം ഇങ്ങനെയാണ്. യൂറോപ്പിൽ  107 കർദ്ദിനാൾമാരുണ്ട്- അതിൽ 54 പേർ വോട്ടർമാരാണ്; അമേരിക്ക- ലാറ്റിനമേരിക്കയിൽ 60 - അതിൽ 38 പേർക്ക് വോട്ടവകാശമുണ്ട്; ഏഷ്യയിലുള്ള 30 കർദ്ദിനാൾമാരിൽ 20 പേർ വോട്ടർമാരാണ്; 27 കർദ്ദിനാൾമാരുള്ള ആഫ്രിക്കയിൽ  17 പേരും ഓഷ്യാനയിലുള്ള  5ൽ 3 പേരും വോട്ടവകാശമുള്ളവരാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2022, 13:19