തിരയുക

വാഴ്ത്തപ്പെട്ട അർത്തേമിദെ ത്സാത്തി (Artemide Zatti) വാഴ്ത്തപ്പെട്ട അർത്തേമിദെ ത്സാത്തി (Artemide Zatti) 

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘം പുതിയ പ്രഖ്യാപനങ്ങളുമായി!

വാഴ്ത്തപ്പെട്ട അർത്തേമിദെ ത്സാത്തിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനാവശ്യമായ, അദ്ദേഹത്തിൻറെ മദ്ധ്യസ്ഥതയാൽ നടന്ന ഒരു അത്ഭുതം പാപ്പാ അംഗീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ 9 പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.

പ്രസ്തുത സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയെ ശനിയാഴ്ച (09/04/22) വത്തിക്കാനിൽ സ്വീകരിച്ചവേളയിൽ ഫ്രാൻസീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് ഈ സംഘം ഈ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചത്.

ഈ പ്രഖ്യാപനങ്ങളിൽ ആദ്യത്തേത് ഇറ്റലിസ്വദേശിയും വിശുദ്ധ ഫ്രാൻസീസ് സാലസിൻറെ സമൂഹത്തിലെ അംഗവുമായ സന്ന്യസ്ത സഹോദരൻ Aതാണ്. ഇനി അവശേഷിക്കുന്നത് അദ്ദേഹത്തിൻറെ വിശുദ്ധപദ പ്രഖ്യാപനം മാത്രമാണ്.

ഇറ്റലിയിലെ ബോവെസിൽ 1943 സെപ്റ്റമ്പർ 19-ന് വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട രൂപതാവൈദികരായിരുന്ന ജുസേപ്പെ ബെണ്ണാർദി, മാരിയൊ ഗിബൗദോ എന്നീ ദൈവദാസരുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതാണ് രണ്ടാമത്തെ പ്രഖ്യാപനം.

ശേഷിച്ച 7 പ്രഖ്യാപനങ്ങൾ സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, പോളണ്ട് എന്നീ നാട്ടുകാരായ 2 ദൈവദാസരുടെയും 5 ദൈവദാസികളുടെയും വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്നവയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഏപ്രിൽ 2022, 12:50