തിരയുക

യൂറോപ്പിന്റെ സുരക്ഷയ്ക്കും സഹകരണത്തിനുമായുള്ള സംഘടയുടെ (OSCE) വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ മോൺ. യാനൂസ് ഉർബൻചെക് യൂറോപ്പിന്റെ സുരക്ഷയ്ക്കും സഹകരണത്തിനുമായുള്ള സംഘടയുടെ (OSCE) വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ മോൺ. യാനൂസ് ഉർബൻചെക് 

പരിശുദ്ധ സിംഹാസനം: മനുഷ്യാവകാശ ലംഘനങ്ങൾ സമാധാനത്തിന് ഭീഷണി

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടേയും മനുഷ്യാവകാശ നിയമങ്ങളുടേയും ലംഘനങ്ങളെ പറ്റി വിയന്നയിൽ നടന്ന യൂറോപ്പിന്റെ സുരക്ഷയ്ക്കും സഹകരണത്തിനുമായുള്ള സംഘടയുടെ (OSCE) യോഗത്തിൽ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ മോൺ. യാനൂസ് ഉർബൻചെക് സുരക്ഷയും സമാധാനവും മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനവും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഉയർത്തി കാട്ടി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സമാധാനപരമായ അന്താരാഷ്ട്ര ക്രമം സൈനീകശക്തിയിലല്ല അധിഷ്ഠിതമെന്നും മറിച്ച് സാർവ്വത്രിക മനുഷ്യാവകാശങ്ങളോടും അടിസ്ഥാന സ്വാതന്ത്ര്യത്തോടുമുള്ള ആദരവിലാണ് എന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയമാണ് യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനുമായുള്ള സംഘടയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ മോൺ. യാനുസ് ഉർബൻചെക് ആവർത്തിച്ചത്. മാർച്ച്  28-29 തീയതികളിൽ വിയന്നയിൽ "അന്തർദേശീയ മാനുഷിക നിയമത്തിന്റെയും അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളുടെയും ലംഘനങ്ങളെ അഭിമുഖീകരിക്കാൻ അന്തർദേശീയ സഹകരണം" എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുധങ്ങൾ ഉപയോഗിച്ചുള്ള സംഘർഷങ്ങളിൽ മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങൾ കുറക്കാൻ എന്താണ് അന്തർദ്ദേശീയ സമൂഹാംഗങ്ങൾക്ക് ചെയ്യാൻ കഴിയുക എന്നതിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചത്.

യുദ്ധം അന്താരാഷ്ട്ര നിയമക്രമത്തിന്റെതകർച്ച

യുദ്ധം അതിൽ തന്നെ അന്താരാഷ്ട്ര നിയമ ക്രമത്തിന്റെ തകർച്ചയും, ഒരു സായുധ സംഘട്ടനം അന്താരാഷ്ട്ര നിയമവാഴ്ചയുടെ അഗാധമായ പരാജയവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങളും സമാധാനവും തമ്മിലുള്ള ശക്തമായ ബന്ധം അടിവരയിട്ട വത്തിക്കാന്റെ നിരീക്ഷകൻ, "സാർവ്വത്രിക മനുഷ്യാവകാശത്തിന്റെയും അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെയും ഓരോ ലംഘനവും സമാധാനത്തിന് ഭീഷണിയാണ്", എന്ന് ചൂണ്ടിക്കാണിച്ചു.

"അന്തിമ ഹെൽസിങ്കി നിയമം (Helsinki Final Act) തുടങ്ങി  എല്ലാ രാജ്യങ്ങൾക്കിടയിലും  സൗഹൃദമായ ബന്ധങ്ങളും സഹകരണവും ഉറപ്പാക്കുന്നതിന് സമാധാനം, നീതി, ക്ഷേമം എന്നിവയുടെ ഒരു അവശ്യ ഘടകമായി  സാർവ്വത്രിക മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും   അംഗീകരിക്കപ്പെട്ടിട്ടുണ്ട്. " അദ്ദേഹം എടുത്തു പറഞ്ഞു.

യുക്രെയ്നിലെ യുദ്ധം

യുക്രെയ്നിലെ യുദ്ധത്തെ പ്രത്യേകം സൂചിപ്പിച്ചു കൊണ്ട് അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പായുടെ  ആവർത്തിച്ചുള്ള ശ്രദ്ധ ക്ഷണിക്കൽ മോൺ. ഉർബൻചെക് ഓർമ്മിച്ചു. അതിനാൽ  "സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന അന്തർദേശീയ ക്രമവും നീതിയും സൈനീക ശക്തിയെ അടിസ്ഥാനമാക്കിയല്ല മറിച്ച് സാർവ്വത്രിക മനുഷ്യാവകാശങ്ങളുടേയും മൗലിക സ്വാതന്ത്ര്യങ്ങളുടേയും സംരക്ഷണത്തിനും പ്രോൽസാഹനത്തിനും  നൽകുന്ന ആത്മാർത്ഥമായ ബഹുമാനത്തിലാണ്. അവയുടെ ലംഘനങ്ങൾ നമ്മുടെ മനസ്സാക്ഷിയെ ബുദ്ധിമുട്ടിക്കുന്നത് ഒരിക്കലും നിലയ്ക്കില്ല" അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2022, 13:12