വത്തിക്കാൻ റേഡിയോ യുക്രെയ്൯ യുദ്ധത്തിനെതിരെ “Ode to Peace “ പ്രക്ഷേപണം ചെയ്തു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വത്തിക്കാൻ റേഡിയോ സ്ഥാപക അംഗമായ യൂറോപ്യൻ പ്രക്ഷേപണ യൂണിയനിലെ 56 ക്ലാസ്സിക്കൽ ചാനലുകൾ യുക്രെയ്നിലെ യുദ്ധത്തിനെതിരായുള്ള മാനവ ചൈതന്യത്തിന്റെ സാക്ഷ്യമായി സമാധാനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു കൊണ്ട് വ്യാഴാഴ്ച മാർച്ച് 10ന് ശക്തവും അർത്ഥഗർഭവുമായ പ്രക്ഷേപണം നൽകി. ബീഥോവന്റെ 9 മത് സിംഫണി മുഴുവനായോ ഭാഗീകമായോ പ്രക്ഷേപണം ചെയ്യുന്ന ഈ സംരംഭത്തെ “Public Radio Together. Ode to Peace-Stop the War in Ukraine” എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
റേഡിയോ റുമേനിയയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സംരംഭം 32 രാജ്യങ്ങളിൽ ദിവസത്തിന്റെ വിവിധ സമയങ്ങളിൽ കേൾക്കാൻ കഴിയും. ഓരോ പ്രക്ഷേപണ കേന്ദ്രവും പ്രത്യേകം തിരഞ്ഞെടുക്കുന്ന സംഗീതജ്ഞരോടൊപ്പം അവതരിപ്പിക്കുന്ന ഈ കൃതിയുടെ വിവിധ പതിപ്പുകളാണ് പ്രക്ഷേപണം ചെയ്തത്.
125 മത് ഓപ്പരയിൽ ഡി മൈനറിലുള്ള സിംഫണി No. 9 ജർമ്മൻ സംഗീതജ്ഞനായ ലുഡ്വിക് ഫാൻ ബീഥോവൻ 1822നും 1824 നുമിടയിൽ രചിച്ചതാണ്. അത് 1824 മേയ് 7നാണ് ആദ്യമായി വിയന്നയിൽ അവതരിപ്പിച്ചത്.
വത്തിക്കാൻ റേഡിയോയുടെ പങ്കാളിത്തം
യൂറോപ്യൻ പ്രക്ഷേപണ യൂണിയന് പിൻതുണ നൽകിക്കൊണ്ട് വത്തിക്കാൻ റേഡിയോ “ബീഥോവന്റെ ഐക്യദാർഢ്യത്തിന്റെ വിളി “ 9 മണിക്ക് ആരംഭിച്ചു. ഇത് വത്തിക്കാൻ റേഡിയോയുടെ ന്യൂസ് പോർട്ടലിൽ ശ്രവിക്കാൻ കഴിയും.
''വ്യക്തികൾക്കും ജനതകൾക്കുമിടയിൽ സാഹോദര്യ ബന്ധം കെട്ടിപ്പടുക്കാനുള്ള ആവശ്യകത സംഗീതം കൊണ്ട് അടിവരയിടുന്ന ലളിതവും എന്നാൽ സുപ്രധാനവുമായ ഒരു സംരംഭം “ എന്നാണ് വത്തിക്കാൻ റേഡിയോ/ ന്യൂസ് എന്നിവയുടെ തലവനായ മാസ്സിമില്യാനോ മെനിക്കെത്തി ഇതിനെക്കുറിച്ചു പറഞ്ഞത്. “യുദ്ധത്തിന്റെ ഭീകരത ദശലക്ഷക്കണക്കിനാളുകളെ മുറിവേൽപ്പിക്കുകയും ലോക സംതുലിതാവസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഈ നിമിഷത്തിൽ ഞങ്ങളും യൂറോപ്പിലുള്ള പ്രക്ഷേപകരോടും വളരെ ബുദ്ധിമുട്ടുകൾ സഹിച്ചും പ്രക്ഷേപണം തുടരുന്ന യുക്രെയ്൯ ദേശീയ റേഡിയോയോടും ടെലവിഷനോടും ഒരുമിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വത്തിക്കാൻ റേഡിയോയുടെ മാധ്യമ പ്രവർത്തകർ യുക്രെയ്൯ അതിർത്തിയിൽ ബഹുസ്വരത ഉറപ്പാക്കുന്നതിനും യുദ്ധത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സമീപസ്ഥരായിരിക്കാനുമായി വത്തിക്കാൻ റേഡിയോ അതിന്റെ പ്രക്ഷേപണങ്ങൾ ഷോർട്ട് വേവിൽ റഷ്യയിലേക്കും യുക്രെയ്നിലേക്കും നടത്തുന്നത് വിലയിരുത്തുകയാണ്. വത്തിക്കാൻ റേഡിയോയുടെയും ന്യൂസിന്റെയും റിപ്പോർട്ടർമാർ മാനുഷിക പ്രതിസന്ധി നാടകീയ അനുപാതത്തിലെത്തിയ യുക്രെയ്൯ അതിർത്തിയിലുള്ള റുമേനിയ, ഹങ്കറി, മേൽദോവ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഉണ്ട് എന്നും മെനിക്കെത്തി ചൂണ്ടിക്കാണിച്ചു. “ഞങ്ങൾ സുവിശേഷത്തിന്റെ പ്രത്യാശ കൊണ്ടുവരാനും, കൃത്യമായ വിവരങ്ങളും പ്രാർത്ഥനയും ചിന്തകളും നൽകാനും പരിശ്രമിക്കുന്നു.” കൂടാതെ വത്തിക്കാൻ ന്യൂസ് / റേഡിയോയോടൊപ്പം 69 രാജ്യങ്ങളിൽ നിന്നുള്ളയാളുകൾ ജോലി ചെയ്യുന്നു. “ റഷ്യ, യുക്രെയ്ൻ, അമേരിക്ക, എത്തിയോപ്പിയ, എരിത്രെയ, സിറിയ, ലബനോൻ, ചൈന… തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ എല്ലാവരും ഓരോ വ്യക്തിയേയും സ്നേഹിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന സുവിശേഷത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഉന്നതത്തിലേക്കുള്ള നോട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ക്രിയാത്മകമായ വിവരണങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
''ബീഥോവന്റെ ഐക്യദാർഢ്യത്തിനായുള്ള വിളി “
The Beethovan Call for Solidarity രാവിലെ 9 മണിക്ക് പോർച്ചുഗീസ് ചാനലുകളിലൂടെയാണ് ആരംഭിച്ചത്. തുടർന്ന് അൽബേനിയൻ, അറബിക്, അർമേനിയൻ, ബെലാറുസ്യൻ, ചെക്, ചൈനീസ്, ക്രൊവേഷ്യൻ, എരിത്രെയൻ, എത്തിയോപ്പിയൻ, ഫ്രഞ്ച്, ഹിന്ദി, മലയാളം, തമിഴ്, ഇംഗ്ലീഷ്, കിസ്വഹിലി, ലത്വിയൻ, ലുത്വാനിയൻ, പോളിഷ്, റൊമേനിയൻ, റഷ്യൻ, സ്ലോവാക്യൻ, സ്ലൊവേനിയൻ, സ്പാനിഷ്, ജർമ്മൻ, യുക്രേനിയൻ, ഹങ്കേറിയൻ, വിയറ്റ്നാമീസ് തുടങ്ങിയ ചാനലുകളും പ്രക്ഷേപണം ചെയ്തു. വിയന്നെർ ഫിലാർമോണിക്കർ ഹാളിൽ ബീഥോവന്റെ 9മത് സിംഫണിയുടെ സർസൈമൺ റാട്ടിലിന്റെ വ്യാഖ്യാനമാണ് പ്രക്ഷേപണം ചെയ്തത്. ഇതിന്റെ ശബ്ദശേഖ വത്തിക്കാൻ ന്യൂസ് പോർട്ടലിൽ ലഭ്യമാണ്.
പ്രാദേശിക സമയം രാത്രി 10 മണിക്ക് വത്തിക്കാൻ റേഡിയോയുടെ ഇറ്റാലിയൻ പ്രക്ഷേപണത്തിൽ ബെർണാർഡ് ഹൈറ്റിങ്ക് നയിക്കുന്ന ബെവേറിയൻ റേഡിയോ സിംഫണി ഓർക്കസ്ട്രായോടൊപ്പം സാലി മാത്യൂസ് (സൊപ്രാണോ) ഗെർഹിൽഡ് റോം ബെർഗർ (ആൾട്ടോ) മാർക് പാഡ്മോർ (ടെനർ) ഗെറാൾഡ് ഫിൻലേ (ബാസ്) ചേർന്നൊരുക്കിയ 9 മത് സിംഫണി പ്രക്ഷേപണം ചെയ്തു. ഇത് 2019 സെപ്റ്റംബർ 22 ന് മ്യൂണിക്കിൽ റെക്കോർഡ് ചെയ്തതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: