തിരയുക

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ 

യൂക്രെയ്ൻ: പരിശുദ്ധ സിംഹാസനം എപ്പോഴും മധ്യസ്ഥത വഹിക്കാൻ തയ്യാറാണ്

യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സന്നദ്ധത വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ആവർത്തിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മോസ്കോയും കീവും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കാനുള്ള തന്റെ ലഭ്യത സ്ഥിരീകരിച്ചുകൊണ്ട് യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യാൻ പരിശുദ്ധ സിംഹാസനം തയ്യാറാണെന്ന് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ഞായറാഴ്ച ആവർത്തിച്ചു.

"ദൈവത്തിന്റെ നാമത്തിൽ" യുദ്ധം നിർത്തണമെന്ന ഫ്രാൻസിസ് പാപ്പയുടെ അടിയന്തിരവും ആവർത്തിച്ചുള്ളതുമായ അഭ്യർത്ഥനയ്ക്ക് തൊട്ടുപിന്നാലെ  കർദ്ദിനാൾ പരോളിൻ ഇറ്റാലിയൻ സ്റ്റേറ്റ് ടെലിവിഷനുമായി  നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ദിവസങ്ങൾക്ക് മുമ്പ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലാവ്റോവുമായി നടത്തിയ സംഭാഷണം അനുസ്മരിച്ച കർദ്ദിനാൾ പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടും റഷ്യൻ ഭാഗത്ത് നിന്നും "ഇതുവരെ സൂചനകളൊന്നും ഉണ്ടായിട്ടില്ല" എന്നും എന്നിരുന്നാലും, “പരിശുദ്ധ സിംഹാസനത്തിന്റെ വാഗ്ദാനം സ്വീകരിക്കുന്നത് പ്രധാനമല്ലെന്നും കർദ്ദിനാൾ ചൂണ്ടിക്കാട്ടി.

സംഭവിക്കുന്ന എല്ലാത്തിനും അറുതി വരുത്താൻ ഒരു വഴി കണ്ടെത്തുക എന്നതാണ് പ്രധാന കാര്യം," തുടരുന്ന ബന്ധപ്പെടലുകൾക്കും  മറ്റ് മധ്യസ്ഥതകൾക്കും നല്ല ഫലം ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനം, പ്രാർത്ഥനാ സംരംഭങ്ങൾ, ഐക്യദാർഢ്യം, കീവിലെ അപ്പോസ്തോലിക് നൂൺഷ്യോയുമായുള്ള തുടർച്ചയായ ബന്ധങ്ങൾ എന്നിവയ്ക്കായി പാപ്പയുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ തുടങ്ങിയവ അനുസ്മരിച്ചുകൊണ്ട് സഭ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു.

യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന നിരവധി പ്രകടനങ്ങളുടെ പ്രാധാന്യവും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഊന്നിപ്പറഞ്ഞു. ത്രികാല പ്രാർത്ഥനയുടെ സമയത്ത്, "യുദ്ധം അവസാനിപ്പിക്കാനുള്ള പാപ്പായുടെ ആഹ്വാനത്തോടു" ചേരാൻ എല്ലാവരേയും പാപ്പാ ക്ഷണിച്ചു.

പ്രതീക്ഷയുടെ അടയാളങ്ങൾ

റഷ്യയിൽ പോലും, സമാധാനത്തിനായി നിരവധി പ്രസ്ഥാനങ്ങൾ ഉണ്ടെന്നും ഇത് പ്രതീക്ഷയുടെ അടയാളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവസാനമായി, ഈ ഞായറാഴ്ചത്തെ ത്രികാല പ്രാർത്ഥനയുടെ സമയത്തെ ഫ്രാൻസിസ് പാപ്പായുടെ വാക്കുകളെ അനുസ്മരിച്ച കർദ്ദിനാൾ പാപ്പാ യുടെ വാക്കുകൾ ശക്തവും നിശിതവും എന്നുമാത്രമല്ല, താൻ അനുഭവിക്കുന്ന വേദന വെളിപ്പെടുത്തുന്നതും സംസാരിച്ച രീതിയും തന്നെ ആകർഷിച്ചുവെന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു. "അങ്ങനെ മാത്രമേ കഴിയൂ. അർത്ഥമില്ലാത്ത ഈ യുദ്ധത്തിൽ നാമെല്ലാവരും ദുഃഖിതരും പരിഭ്രാന്തരുമാണ്.” അദ്ദേഹം വ്യക്തമാക്കി.

           

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 മാർച്ച് 2022, 13:54