തിരയുക

ഉക്രയിനിൽ റഷ്യയുടെ ബോംബാക്രമണത്തിൽ തകർന്ന ഒരിടം ഉക്രയിനിൽ റഷ്യയുടെ ബോംബാക്രമണത്തിൽ തകർന്ന ഒരിടം  

ആയുധങ്ങളെ നിശബ്ദമാക്കുക, കടന്നാക്രമണങ്ങൾ ഒഴിവാക്കുക, കർദ്ദിനാൾ പരോളിൻ!

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനുമായുള്ള ടെലെവിഷൻ അഭിമുഖം-യുദ്ധത്തിനെതിരായ പരിശുദ്ധസിംഹാസനത്തിൻറെ ഇടപെടലുകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആയുധങ്ങളെ നിശബ്ദമാക്കാനുള്ള നടപടികളാണ്, സർവ്വോപരി, ഇപ്പോൾ അനിവാര്യമെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ കീഴിൽ വരുന്ന സ്വകാര്യ ടെലവിഷൻ ചാനലായ ടിവി 2000-ന് അനുവദിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം റഷ്യ ഉക്രയിനിൽ തുടരുന്ന ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ പരിശുദ്ധസിംഹാസനം നടത്തുന്ന വവിധതരത്തിലുള്ള ഇടപെടലുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

സ്വാഭാവികമായും പരിശുദ്ധസിംഹാസനം നടത്തുന്ന മതപരമായ തലത്തിലുള്ള ഇടപെടലിനെക്കുറിച്ചു സുചിപ്പിച്ച കർദ്ദിനാൾ പരോളിൻ പീഢിതമായ ഉക്രയിന് കർത്താവ് സമധാനം പ്രദാനം ചെയ്യുന്നതിനായി അവിരാമം പ്രാർത്ഥിക്കാനുള്ള ക്ഷണമാണ് ഇതെന്നു പറഞ്ഞു.

അതുപോലെതന്നെ കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസും രൂപതകളും വഴി മാനവികമായ ഇടപെടലുകളും പരിശുദ്ധസിംഹാസനം നടത്തുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

കൂടാതെ നയതന്ത്രതലത്തിലുള്ള സംരംഭങ്ങൾക്കും പരിശുദ്ധസിംഹാസനം സന്നദ്ധമാണെന്ന വസ്തുത കർദ്ദിനാൾ പരോളിൻ എടുത്തു പറഞ്ഞു.

ഒഴിവേക്കേണ്ട കടന്നാക്രമണത്തെക്കുറിച്ചു സൂചിപ്പിച്ച അദ്ദേഹം ഇതിൽ ആദ്യത്തേത് വാചികമാണെന്നും ചില വാക്കുകളും പ്രയോഗങ്ങളും പ്രകോപനഹേതുവാകുകയും, സ്വാഭാവികമായി, ബുദ്ധശൂന്യമായ തരത്തിൽ മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നതിലേക്കു നയിക്കുകയും ചെയ്യുന്നുവെന്നും ഇത്തരമുള്ള ആയുധങ്ങളുടെ ഉപയോഗമാണ് ഇപ്പോൾ ഉക്രയിനിൽ നാം കാണുന്നതെന്നും വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 മാർച്ച് 2022, 14:45