കർദ്ദിനാൾ ചേർണി: ക്രീസ്തീയ മാനസാന്തരം ഒരു ദാനവും പ്രത്യുത്തരവും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നോമ്പുകാലം നമ്മിൽ നിന്നുള്ള ഒരു “പുറപ്പാട്” ആണെന്ന് സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ഇടക്കാലാദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി (Card.Michael Czerny).
മാർച്ച് 2-ന് വിഭൂതി തിരുന്നാൾക്കുർബ്ബാന മദ്ധ്യേ പങ്കുവച്ച സുവിശേഷ ചിന്തകളിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഈ പുറപ്പാട്, തെറ്റായ സുരക്ഷിതത്വങ്ങളുടെയും സ്വകേന്ദ്രീകരണത്തിൻറെയുമായ മണ്ണിൽ നിന്ന് പുറത്തേക്കു കടക്കലാണെന്ന് കർദ്ദിനാൾ ചേർണി വിശദീകരിച്ചു. ഇത് ദൈവം നമുക്കായൊരുക്കിയിരിക്കുന്ന അപ്രതീക്ഷിതം എന്ന അപകടത്തിനു മുന്നിൽ ചാടുകയെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ ചിന്തയുടെയും സംസാരത്തിൻറെയും പ്രവർത്തനത്തിൻറെയും ആയിരിക്കലിൻറെയും രീതിയുടെ പ്രാമാണികമായ ഒരു മാറ്റത്തിനായി നമ്മുടെ ആത്മീയ വിഭവങ്ങളെല്ലാം നാം സ്വരുക്കൂട്ടേണ്ടിയിരിക്കുന്നുവെന്നും കർദ്ദിനാൾ ചേർണി ഓർമ്മിപ്പിച്ചു.
ക്രൈസ്തവ മാനസാന്തരം ഒരു പ്രയത്നത്തിൻറെ ഫലമല്ലെന്നും, പ്രത്യുത, അത് ഒരു ദാനവും പ്രത്യുത്തരവും ആണെന്നും അദ്ദേഹം വിശദീകരിച്ചു.
ദൈവവുമായി ശരിയായ ഒരു ബന്ധം സ്ഥാപിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്നതിന് പ്രാർത്ഥനയും, അയൽക്കാരനുമായി ശരിയായ ബന്ധം സ്ഥാപിക്കുന്നതിന് ദാനധർമ്മവും, അവനവനുമായി ശരിയായ ബന്ധം സ്ഥാപിക്കുന്നതിന് ഉപവാസവും അഭ്യസിക്കേണ്ടതിൻറെ ആവശ്യകതയും കർദ്ദിനാൾ ചേർണി ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: