തിരയുക

വിശുദ്ധരുടെ നാമകരണത്തിനായുള്ള വോട്ടെടുപ്പ് നടക്കുന്ന സാധാരണ പൊതുയോഗത്തിൽ (Ordinary Public Consistory) ഫ്രാൻസിസ് പാപ്പാ (ഫയൽ ചിത്രം). വിശുദ്ധരുടെ നാമകരണത്തിനായുള്ള വോട്ടെടുപ്പ് നടക്കുന്ന സാധാരണ പൊതുയോഗത്തിൽ (Ordinary Public Consistory) ഫ്രാൻസിസ് പാപ്പാ (ഫയൽ ചിത്രം).  

വിശുദ്ധരുടെ നാമകരണത്തിനായുള്ള വോട്ടെടുപ്പ്

മാർച്ച് നാലാം തിയതി, വത്തിക്കാനിൽ അപ്പോസ്തോലിക അരമനയിലെ Consistoro ശാലയിൽ രാവിലെ 10.30ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വോട്ടെടുപ്പ് നടക്കുന്ന സാധാരണ പൊതുയോഗത്തിൽ (Ordinary Public Consistory) ഫ്രാൻസിസ് പാപ്പാ അദ്ധ്യക്ഷത വഹിക്കും.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കർമ്മലീത്ത സന്യാസസഭാംഗവും രക്തസാക്ഷിയുമായ  പുരോഹിതൻ വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാൻഡ്സ്മാ,  സമർപ്പണമാതാവിന്റെ സഹോദരിമാർ (Presentation Sisters) എന്ന സഭയുടെ സ്ഥാപക വാഴ്ത്തപ്പെട്ട മരിയ റിവീയർ, ലൂർദ്ദിലെ  അമലോത്ഭവ മാതാവിന്റെ കപ്പൂച്ചിൻ സന്യാസിനി സഭയുടെ സ്ഥാപകയും കരോലിന സാന്തോകനാലെ എന്ന് പേരിൽ അറിയപ്പെട്ടിരുന്നവളുമായ  വാഴ്ത്തപ്പെട്ട ഈശോയുടെ മേരി എന്നിവരുടെ നാമകരണം സംബന്ധിച്ച വോട്ടെടുപ്പാണ് നടക്കുക.

അന്ന് റോമിൽ താമസിക്കുന്നവരും റോമിൽ സന്നിഹിതരായിട്ടുമുള്ള കർദിനാൾമാർ രാവിലെ 10 മണിക്ക് അപ്പോസ്തോലിക അരമനയിലെ കൺസിസ്റ്ററി ശാലയിൽ  ഔദ്യോഗീക വസ്ത്രം ധരിച്ച് എത്തണമെന്ന് അറിയിപ്പിൽ പറയുന്നു. പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കർദ്ദിനാൾമാർ തങ്ങളുടെ പങ്കാളിത്തം  celebrazioni@celebra.va എന്ന ഇമെയിൽ വിലാസം വഴിയോ അല്ലെങ്കിൽ 06.69883253 നമ്പറിലോ സ്ഥിരീകരിക്കേണ്ടതാണെന്ന് ഫെബ്രുവരി 22ന് പൊന്തിഫിക്കൽ ആരാധനക്രമ ആഘോഷങ്ങളുടെ ചുമതലയുള്ള ആർച്ച് ബിഷപ്പ് ഡീഗോ റാവെല്ലി നിർദേശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഫെബ്രുവരി 2022, 14:44