മാനവാന്തസ്സ്, സാന്ത്വന ചികിത്സാവകാശത്തിൻറെ ഉറവിടം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സാന്ത്വന ചികിത്സ ഗുരുതര രോഗബാധിതരും മരണാസന്നരുമായ സകലർക്കും ഉറപ്പാക്കപ്പെടേണ്ട അവകാശമാണെന്ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ (Vincenzo Paglia).
ഫെബ്രുവരി 9-11 വരെ ഈ പൊന്തിഫിക്കൽ അക്കാദമി സാന്ത്വന ചികിത്സയെ അധികരിച്ച് സംഘടിപ്പിച്ച “വെബിനാറിൽ” (webinar) സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാശ്വാസ പരിചരിണത്തിനുള്ള ഈ അവകാശത്തിൻറെ ഉറവിടം മാനവാന്തസ്സാണെന്ന് ആർച്ചുബിഷപ്പ് പാല്യ ഉദ്ബോധിപ്പിച്ചു.
എന്തു വിലകൊടുത്തും ആയുസ്സു നീട്ടിക്കൊണ്ടുപോകാനും മരണത്തിൻറെ ഗതിവേഗം കൂട്ടാനുമള്ള ശ്രമങ്ങളിൽ പ്രകടമാകുന്നുതായ മരണത്തിൻറെ കടിഞ്ഞാൺ കൈക്കലാക്കാനുള്ള പ്രവണതയെ മറികടക്കുകയാണ് സാന്ത്വന ചികിത്സയുടെ യുക്തിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: