സിസ്റ്റയിൻ കപ്പേളയിൽ നവജാത ശിശുക്കളുടെ മാമ്മോദിസാ കർമ്മം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പാ 16 നവജാതശിശുക്കൾക്ക് ജ്ഞാനസ്നാനം നല്കും.
തിരുസഭ കർത്താവിൻറെ ജ്ഞാനസ്നാനത്തിരുന്നാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്‌ച (09/01/22) വത്തിക്കാനിൽ സിസ്റ്റയിൻ കപ്പേളയിൽ വച്ചായിരിക്കും ഈ മാമ്മോദീസാ കർമ്മമടങ്ങുന്ന ദിവ്യബലി തൻറെ മുഖ്യകാർമ്മികത്വത്തിൽ ഫ്രാൻസീസ് പാപ്പാ അർപ്പിക്കുക.
അന്നു രാവിലെ, പ്രാദേശിക സമയം രാവിലെ 9.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക്, ആയിരിക്കും ഈ തിരുക്കർമ്മം ആരംഭിക്കുക.
അനുവർഷം ജനുവരിയിലെ രണ്ടാമത്തെ ഞായറാഴ്ച, കർത്താവിൻറെ സ്നാനത്തിരുന്നാൾ ദിനത്തിൽ, പാപ്പാ ഏതാനും നവജാത ശിശുക്കളെ സ്നാനപ്പെടുത്തുക പതിവാണ്. എന്നാൽ കഴിഞ്ഞവർഷം, അതായത് 2021-ൽ, കോവിദ് 19 മഹാമാരി രൂക്ഷമായിരുന്ന പശ്ചാത്തലത്തിൽ നിലവിലിരുന്ന ആരോഗ്യ-സാമൂഹ്യപരങ്ങളായ നൈയമിക വിലക്കുകൾ മൂലം ഈ പതിവ് പാപ്പാ റദ്ദാക്കിയിരുന്നു.
കഴിഞ്ഞ തവണ (2021), കർത്താവിൻറെ സ്നാനത്തിരുന്നാൾ ദിനത്തില്‍ പാപ്പായില്‍നിന്ന് ഈ കൂദാശ സ്വീകരിക്കാന്‍ പേരു നല്കിയിരുന്ന കുട്ടികളുടെ ജ്ഞാനസ്നാനം, വത്തിക്കാൻറെ നിർദ്ദേശാനുസാരം, അവരവരുടെ ഇടവകകളിൽ തന്നെ നടത്തുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: