2019ലെ  ലോക വികലാംഗ ദിനത്തിൽ പാപ്പാ...(ഫയൽ ചിത്രം). 2019ലെ ലോക വികലാംഗ ദിനത്തിൽ പാപ്പാ...(ഫയൽ ചിത്രം). 

വികലാംഗരുടെ അന്തർദേശീയ ദിനം -പാപ്പയുടെ സന്ദേശ അവതരണം

2021 നവംബർ 25-ന് പത്രസമ്മേളനമുണ്ടായിരിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയം അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

2021 നവംബർ 25 വ്യാഴം 12.00 ന്, പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ കാര്യാലയത്തിലെ "ജോൺ പോൾ രണ്ടാമ൯" ഹാളിൽ വച്ച് അന്തർദേശീയ വികലാംഗരുടെ ദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ നൽകുന്ന സന്ദേശത്തിന്റെ അവതരണം നടത്തപ്പെടും. ഡിസംബർ  മൂന്നിനാണ് വികലാംഗരുടെ അന്തർദേശീയ ദിനം ആചരിക്കപ്പെടുന്നത്.

ചില ഹ്രസ്വ അവതരണങ്ങളുടെ അവസാനത്തിൽ അഭിമുഖങ്ങൾക്കായി  താഴേ പറയുന്നവർ  മാധ്യമ പ്രവർത്തകർക്ക് ലഭ്യമാകും:

- ഫാ. അലക്‌സാന്ദ്രെ ആവി മെല്ലോ, ഐഎസ്‌എച്ച്, അൽമായർ, കുടുംബം, ജീവിതം എന്നിവയ്‌ക്കായുള്ള ഡികാസ്റ്ററിയുടെ സെക്രട്ടറി. (ഇറ്റാലിയൻ, സ്പാനിഷ്, പോർച്ചുഗീസ് ഭാഷകൾ)

- പ്രായമായവരുടെയും വികലാംഗരുടെയും അജപാലന പരിപാലനത്തിന്റെ ചുമതല നിർവ്വഹിക്കുന്ന ഡോ. വിത്തോറി യോ  ഷെൽസോ (സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകൾ) അന്റോണിയേത്താ പന്തോണെയുടെയും(വിശ്വാസത്തിന്റെയും വെളിച്ചത്തിന്റെയും സമൂഹം)

പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന പത്രപ്രവർത്തകരും, മാധ്യമ പ്രവർത്തകരും, അവതരണത്തിന്  24 മണിക്കൂറിനുള്ളിൽ പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഓൺലൈൻ അക്രഡിറ്റേഷൻ ക്രമം വഴി https://press.vatican.va / accreditations എന്ന വിലാസത്തിൽ.: "വികലാംഗരുടെ അന്താരാഷ്ട്ര ദിനത്തിന്റെ അവതരണം - അഭിമുഖങ്ങൾ" തിരഞ്ഞെടുത്താണ് അഭ്യർത്ഥന അയക്കേണ്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2021, 14:12