തിരയുക

വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ  വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ  

നയതന്ത്ര ബന്ധത്തിന്റെ ശതാബ്ദി: കർദ്ദിനാൾ പിയെത്രോ പരോളിന്റെ വീഡിയോ സന്ദേശം

റുമേനിയയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ശതാബ്ദി പ്രമാണിച്ച് വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ വീഡിയോ സന്ദേശം നൽകി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മുഴുവൻ രാഷ്ട്രത്തോടും ഹൃദയംഗമമായ ആശംസകളർപ്പിക്കാനുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് കർദ്ദിനാൾ ആരംഭിച്ചത്. പരിശുദ്ധ സിംഹാസനവും റുമേനിയയുമായുള്ള നൂറ്റാണ്ടു നീണ്ട ബന്ധത്തിൽ വെളിച്ചവും നിഴലുകളുമുണ്ടായിട്ടുണ്ടെങ്കിലും സുവിശേഷം സ്വീകരിച്ച ശേഷം റുമേനിയൻ ജനതയിൽ ഒരിക്കലും മങ്ങാതെ എന്നും വിളങ്ങിയിരുന്ന വലിയ വിശ്വാസത്തെ അദ്ദേഹം എടുത്തു പറഞ്ഞു. അത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇരുണ്ടയാണ്ടുകളിൽ പോലും മങ്ങിയില്ല എന്നും കർദ്ദിനാൾ ഓർമ്മിച്ചു.

ഈ ശതാബ്ദി, അധികാരികൾക്കും, ജനങ്ങൾക്കും പ്രത്യേകിച്ച് വലിയ ബുദ്ധിമുട്ടിൽ കർത്താവിന്റെ സഹായമാവശ്യമുള്ള എല്ലാവർക്കും കർത്താവിന്റെ അനുഗ്രഹത്തിന്റെ അവസരമായി തീരട്ടെ എന്നതാണ് തന്റെ ആശംസയെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു. എല്ലാവരിലും ദൈവം തന്റെ മുഖം പ്രകാശിപ്പിക്കട്ടെ എന്നും അനുഗ്രഹം നൽകട്ടെ എന്നും രാജ്യത്തിന് സമാധാനമേകട്ടെ എന്നും കർദ്ദിനാൾ ആശംസിച്ചു. ഓരോ വ്യക്തിക്കും സമൂഹത്തിനു മുഴുവനും ദൈവമക്കളെന്ന അന്തസ്സോടെ ജീവിക്കാനും മനുഷ്യ വ്യക്തികളായി വികസിക്കാനും ഉപകരിക്കുന്ന എല്ലാ നന്മകളുടെയും ഒരു സമ്മേളനമാണ് സമാധാനം. അതിനാൽ ഈ വാക്കുകളിൽ തനിക്ക് പറയാനുള്ളതല്ലാം ഉൾക്കൊള്ളുന്നു എന്നും അദ്ദേഹം അറിയിച്ചു.

എല്ലാറ്റിലുമുപരിയായി വിശ്വാസം നിലനിർത്താനും, അത് ഉറച്ച വിശ്വാസമായിരിക്കട്ടെ എന്നും, ബുദ്ധിമുട്ടുകൾക്കുമുന്നിൽ വെളിച്ചമാകാനും യൂറോപ്പിലും ലോകം മുഴുവനിലും വിശ്വാസത്തിന്റെ സാക്ഷികളായി മാറാനും കർദ്ദിനാൾ ആശംസിച്ചു.കർത്താവ് അവരെ അനുഗ്രഹിക്കുകയും അനുദിന ജീവിതത്തിൽ അവരോടൊപ്പമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെയുമാണ് കർദ്ദിനാൾ പിയെത്രൊ പരോളിൻ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 November 2021, 16:21