തിരയുക

ഫ്രഞ്ചെസ്ക്ക ദി ജ്യോവാന്നി ഫ്രാൻസിസ് പാപ്പയോടൊപ്പം - ഫയൽ ചിത്രം ഫ്രഞ്ചെസ്ക്ക ദി ജ്യോവാന്നി ഫ്രാൻസിസ് പാപ്പയോടൊപ്പം - ഫയൽ ചിത്രം 

ആണവായുധരഹിത ലോകവും വത്തിക്കാനും

ആണവായുധരഹിത ലോകത്തിനായുള്ള അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (AIEA) യുടെ പ്രതിബദ്ധതയെ പരിശുദ്ധ സിംഹാസനം അഭിനന്ദിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

65-)മത് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ആദ്യദിവസം, ആണവായുധങ്ങളില്ലാത്ത ലോകത്തിനായി സഭയുടെ ആഹ്വാനം വത്തിക്കാൻ പുതുക്കി. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനും സമാധാനപരമായ ആണവ സാങ്കേതികവിദ്യ എല്ലാ മനുഷ്യർക്കും പ്രയോജനപ്രദമാക്കുന്നതിനുമായി അർപ്പണബുദ്ധിയോടെ പ്രവർത്തിക്കുന്നതിന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ (IAEA) പരിശുദ്ധ സിംഹാസനം അഭിനന്ദിച്ചു.

ഏജൻസിയുടെ 65-)മത് പൊതുസമ്മേളനത്തിൽ സംസാരിക്കവെ  രാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള ബഹുരാഷ്ട്ര കാര്യ വിഭാഗത്തിന്റെ വത്തിക്കാൻ അണ്ടർ സെക്രട്ടറി ശ്രീമതി ഫ്രഞ്ചെസ്ക്ക ദി ജ്യോവാന്നി, ആണവ വസ്തുക്കൾ അവയുടെ സമാധാനപരമായ ഉദ്ദേശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിലൂടെ ആണവായുധ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട ഏജൻസിയുടെ “അതുല്യമായ പങ്ക്” പരിശുദ്ധ സിംഹാസനം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു. അങ്ങനെ ചെയ്യുന്നതിലൂടെ, ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിൽ ഏജൻസി ഗണ്യമായ സംഭാവന നൽകുന്നു, എന്ന് പറഞ്ഞ ശ്രീമതി ഫ്രഞ്ചെസ്ക്ക, ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് അധാർമ്മികമാണെന്നും, ആണവായുധരഹിതലോകം സ്ഥാപിക്കപ്പെടണമെന്നും ഫ്രാൻസിസ് പാപ്പാ പലതവണ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2021, 15:31