പ്രൊഫ.സുമോക്ക: വൈദീകരിൽ നിന്നുള്ള ലൈംഗീകാതിക്രമം ഒരു പാശ്ചാത്യ പ്രശ്നം മാത്രമല്ല. ഒരു സാർവ്വത്രീകപ്രശ്നമാണ്.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുള്ള പൊന്തിഫിക്കൽ കമ്മീഷൻ പോളണ്ടിന്‍റെ തലസ്ഥാനമായ വാർസോയിൽ സമ്മേളനം നടത്തുമ്പോൾ മധ്യ കിഴക്കൻ യൂറോപ്പിന്‍റെ വേദനനജനകമായ ചരിത്രമാണ് മുന്നിലെത്തുന്നത്.
പതിറ്റാണ്ടുകളായി കമ്മ്യൂണസത്തിന്‍റെയും, സോവ്യറ്റ് യൂണിയന്‍റെയും ഇരുമ്പ് മുഷ്ടിയുടെ പിടിയിൽ നിന്നും പല രാജ്യങ്ങളും വിമോചനത്തിന്‍റെ മുറവിളിയുയർത്തിയപ്പോൾ സഭ ആ അടിച്ചമർത്തലുകൾക്കെതിരായി ശക്തമായി പ്രതികരിച്ചിരുന്നു. ആ ഇരുമ്പ് തിരശ്ശീല വീണ് മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്ന് സഭ വൈദീക ലൈംഗീകാതിക്രമം എന്ന മഹാവിപത്തിന്‍റെ വേരുകളെ പിഴുതെറിയണമെന്ന ചരിത്രത്തിലെ മറ്റൊരു ചൂഷണമുഖത്തെ അഭിമുഖീകരിക്കാൻ വേണ്ട നടപടികളുടെ അന്വേഷണത്തിലാണ്.
കഴിഞ്ഞ ഞായറാഴ്ച്ച മുതൽ വരുന്ന ബുധനാഴ്ച്ച വരെ വാർസോയിൽ തുടരുന്ന സമ്മേളനം മധ്യ കിഴക്കൻ യൂറോപ്പിലെ സഭയെ കഴിഞ്ഞകാല ദുരിതങ്ങള അഭിമുഖീകരിക്കാനും സഭയിലെ ഏറ്റവും ദുർബ്ബലരെ സംരക്ഷിച്ച് കൊണ്ട് മൂന്നാട്ട് പോകാനും സഹായിക്കുന്നു. ദൈവത്തിന്‍റെ കുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കുക എന്ന നമ്മുടെ പൊതു ദൗത്യമാണ് പരിഗണനയിലുള്ള പ്രധാന വിഷയം.
തെറ്റ്: ലൈംഗീക ദുരുപയോഗം പശ്ചാത്യ പ്രശ്നം മാത്രമെന്ന ചിന്ത
വാർസോ സമ്മേളനത്തിന്‍റെ സംഘാടകരിൽ ഒരാളും, പോളണ്ടിന്‍റെ മുൻ പ്രധാന മന്ത്രിയും, പരിശുദ്ധ സിംഹാസനത്തിന്‍റെ പോളിഷ് സ്ഥാനപതിയുമായ പ്രൊഫ. ഹന്നാ സുക്കോക്കാ ലൈംഗീക പീഡന പ്രതിസന്ധിയോടുള്ള സഭയുടെ പ്രതികരണത്തിൽ ചരിത്രം വഹിക്കുന്ന പങ്ക് വിവരിച്ചു. പത്ത് വർഷങ്ങൾക്ക് മുമ്പ് വരെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻകീഴിലുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ സഭ അടിച്ചമർത്തപ്പെട്ടതിനാൽ ലൈംഗികപീഡനത്തിന് ഇടക്കില്ലാ എന്നും പടിഞ്ഞാറൻ സഭകളിൽ മാത്രമാണ് ബാല ലൈംഗീകതയും പീഡനവുമെന്ന ചിന്ത പോളണ്ടിൽ പോലും സാധാരണമായിരുന്നുവെന്ന് വത്തിക്കാൻ അവർ ന്യൂസിനോടു പറഞ്ഞു.
നാണയത്തിന്‍റെ മറുവശം
എന്നാൽ കിഴക്കൻ പ്രദേശങ്ങളിലും പടിഞ്ഞാറിന്‍റെത് പോലെ തന്നെ വൈദീക ലൈംഗീക പീഡനം നടന്നു എന്നത് ഇന്ന് വ്യക്തമാണ്. "കമ്യൂണിസ്റ്റ് ഭരണകാലത്ത് പ്രധാന സ്ഥാനം വഹിച്ചിരുന്ന മെത്രാൻമാരെ"ക്കുറിച്ച് ഈ അടുത്ത കാലത്ത് വത്തിക്കാൻ എടുത്ത തീരുമാനങ്ങളിൽ നിന്ന് അവിടുത്തെ സഭയിൽ വൈദീകരാൽ ലൈംഗീകചൂഷണം നടന്നിരുന്നു എന്നത് വ്യക്തമാണെന്നും അവർ പറഞ്ഞു. അങ്ങനെ നാണയത്തിന്‍റെ മറുവശം നമുക്ക് കാണാം. "ഒരു വശത്ത് കമ്യൂണിസത്തിനെതിരെ പോരാടി പ്രതിപക്ഷത്തിന് സഹായം നൽകുമ്പോഴും മറുവശത്ത് ലൈംഗീക ചൂഷണം മറച്ചുവയ്ക്കാൻ ശ്രമിച്ചു കൊണ്ടോ ചൂഷകരായോ ലൈംഗീകചൂഷണത്തിന് അവർ ഉത്തരവാദികളായിരുന്നു", പ്രൊഫ. സുക്കോക്ക പറഞ്ഞു. ഈ സാഹചര്യം പോളണ്ടിലെ കത്തോലിക്ക സഭയ്ക്കും ആ പ്രദേശത്തെ മുഴുവൻ സഭയ്ക്കും ഒരു വെല്ലുവിളിയാണെന്ന് പറഞ്ഞ അവർ, തങ്ങൾ പുണ്യവാൻമാർ മാത്രമല്ല പാപികളുമാണെന്നും ഏറ്റുപറഞ്ഞു.
കൃത്യമായ ഉത്തരം നൽകുക
പഴയ കാല ചെയ്തികൾ ഭാവി വിജയത്തിന് ഒഴിച്ചുകൂടാനാവാത്തതല്ല. കഴിഞ്ഞ കാല പെരുമാറ്റത്തിൽ നിന്ന് കൃത്യമായ ഒരു പൊളിച്ചെഴുത്ത് സഭയ്ക്ക് ആവശ്യമാണ്. പഴയ കമ്യൂണിസ്റ്റ് ഭരണ പ്രദേശങ്ങളിലെ സഭകൾ തങ്ങളുടെ രാഷ്ട്രങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്നതിന് കൃത്യമായ പരിഹാരമാർഗ്ഗങ്ങൾ നൽകേണ്ടതുണ്ട് എന്നും അവർ അടിവരയിട്ടു.
സഭയെ തകർക്കാനല്ല പണിതുയർത്താനാണ് ശ്രമിക്കുന്നത്
പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനും പ്രാദേശീക സഭാ നേതൃത്വവും വൈദികരുടെ ലൈംഗീക ചൂഷണം തടയാനുള്ള നടപടികളിൽ വലിയ കാൽവയ്പ്പുകൾ നടത്തുന്നുണ്ട് എങ്കിലും ചില കത്തോലിക്കർ ഈ ശ്രമങ്ങളെ സഭയുടെ നേരെയുള്ള ഒരു അക്രമമായാണ് കാണുന്നതെന്ന് പ്രൊഫ. സുക്കോക്ക ചൂണ്ടിക്കാണിച്ചു. കമ്മീഷന്‍റെ ഈ ശ്രമങ്ങൾ സഭയെ സൗഖ്യമാക്കാനും ചൂഷിതരെ സഹായിക്കാനുമായുള്ളതാണെന്നും തങ്ങൾ സഭയ്ക്ക് എതിരല്ല സഭയ്ക്കായി എന്തെങ്കിലും ചെയ്യാനാണ് പരിശ്രമിക്കുന്നതെന്നും ഇല്ലെങ്കിൽ സഭ ഈ സാഹചര്യത്തെ അഭിമുഖീകരിക്കാതെ ഇരുളിലകപ്പെട്ടു പോകുമെന്നും അവർ ഊന്നിപ്പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: