ആർച്ച്ബിഷപ്പ് ഇവാൻ യൂർക്കോവിച്ച് (Ivan Jurkovic) ആർച്ച്ബിഷപ്പ് ഇവാൻ യൂർക്കോവിച്ച് (Ivan Jurkovic) 

ലോകമനസ്സാക്ഷിയെ ഉണർത്തി പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം ദൈത്യസംഘം

കുടിയേറ്റക്കാരെയും അഭയാർഥികളെയും സംരക്ഷിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ജനീവയിലുള്ള കേന്ദ്രത്തിലേക്കുള്ള, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൈത്യസംഘം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പകർച്ചവ്യാധിയുടെ കാലത്ത്, പ്രതിരോധമരുന്നുകൾ എല്ലാവർക്കും ഉറപ്പാക്കുകയും കുടിയേറ്റക്കാരെയും അഭയാർഥികളെയും സംരക്ഷിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ജനീവയിലുള്ള കേന്ദ്രത്തിലേക്കുള്ള, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൈത്യസംഘം.

അന്താരാഷ്ട്രതലത്തിലുള്ള ഐക്യദാർഢ്യം, അഭയാർത്ഥികൾ അനുഭവിക്കുന്ന ദുരിതങ്ങൾ, സമഗ്ര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിക്കൽ, ഡിജിറ്റൽ ലോകത്ത് വ്യക്തികളുടെ സ്വകാര്യത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള  പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൈത്യസംഘം സംസാരിച്ചു. ജൂൺ 24 നും ജൂലൈ 6 നും ഇടയിൽ നടത്തിയ അഞ്ച് വ്യത്യസ്ത പ്രസംഗങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ജനീവയിലുള്ള കേന്ദ്രത്തിലേക്കുള്ള, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൈത്യസംഘത്തെ നയിക്കുന്ന ആർച്ച്ബിഷപ്പ് ഇവാൻ യൂർക്കോവിച്ച് (Ivan Jurkovic) ആണ് ഈ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചത്.

കോവിഡിനെതിരായ പ്രതിരോധമരുന്നുകളിന്മേലുള്ള ബൗദ്ധികസ്വത്തവകാശവാദം, കുട്ടികൾക്ക് മൂല്യമുള്ള വിദ്യാഭ്യാസം നൽകാനുള്ള മാതാപിതാക്കളുടെ അവകാശം, മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസരീതി ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മനുഷ്യാവകാശലംഘനമായി കാണുക, ബലാത്സംഗത്തിലൂടെ ഉണ്ടായ കുട്ടികളുടെ പ്രത്യേകമായ സംരക്ഷണം, ഇന്റർനെറ്റിലൂടെ വരുന്ന അപകടങ്ങളിൽനിന്ന് പ്രായപൂർത്തിയാകാത്തവർക്ക് പ്രത്യേക സംരക്ഷണം നൽകുക, അഭയാർത്ഥിപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഐക്യരാഷ്ട്രസഭയിലേക്കുള്ള  പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൈത്യസംഘം സംസാരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2021, 08:47