തിരയുക

Vatican News

മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോധികരുടെയും ലോകദിന പ്രാർത്ഥന!

മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കുമായുള്ള പ്രഥമ ലോകദിനത്തിനുള്ള ഔദ്യഗിക പ്രാർത്ഥന .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവേ, നിൻറെ സാന്നിദ്ധ്യത്താലുള്ള സാന്ത്വനത്തിന് ഞാൻ നിനക്ക് നന്ദിയേകുന്നു: ഏകാന്തതയിലും നീ എനിക്ക് പ്രത്യാശയും ആത്മവിശ്വാസവുമാമണ്; യൗവ്വനകാലം മുതൽ നീ എൻറെ പാറയും കോട്ടയും ആകുന്നു! എനിക്ക് ഒരു കുടുംബം പ്രദാനം ചെയ്തതിനും, ദീർഘായുസ്സേകി അനുഗ്രഹിച്ചതിനും ഞാൻ നിനക്ക് കൃതജ്ഞത പ്രകാശിപ്പിക്കുന്നു. സന്തോഷത്തിൻറെയും കഷ്ടപ്പാടുകളുടെയും നിമിഷങ്ങൾക്കും, പൂവണിഞ്ഞതും ഇനിയും എൻറെ മുന്നിലുള്ളതുമായ സ്വപ്നങ്ങൾക്കും നിന്നോടു ഞാൻ നന്ദി പറയുന്നു. നീ എന്നെ വിളിക്കുന്ന നവീകൃതവും ഫലവത്തുമായ ഈ സമയത്തിന് ഞാൻ നിനക്ക് നന്ദിയോതുന്നു. കർത്താവേ, എൻറെ വിശ്വാസം വർദ്ധമാനമാക്കണമേ, എന്നെ നീ, നിൻറെ സമാധാനത്തിൻറെ ഉപകരണമാക്കേണമേ. എന്നെക്കാളുപരി കഷ്ടതയനുഭവിക്കുന്നവരെ സ്വാഗതം ചെയ്യാനും നിരന്തരം സ്വപ്നം കാണാനും തുടരാനും നിൻറെ അത്ഭുതങ്ങളെക്കുറിച്ച് പുതിയ തലമുറകളോടു പറയാനും എന്നെ പഠിപ്പിക്കുക. സുവിശേഷവെളിച്ചം ലോകത്തിൻറെ അതിരുകൾ വരെ എത്തേണ്ടതിന് ഫ്രാൻസീസ് പാപ്പായെയും സഭയെയും സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുക. ലോകത്തെ നവീകരിക്കുന്നതിനും പകർച്ചവ്യാധിയുടെ കൊടുങ്കാറ്റു ശമിക്കുന്നതിനും പാവപ്പെട്ടവർക്ക് സാന്ത്വനം ലഭിക്കുന്നതിനും എല്ലാ യുദ്ധങ്ങളും അവസാനിക്കുന്നതിനും വേണ്ടി, കർത്താവേ നീ നിൻറെ അരൂപിയെ അയയ്ക്കുക. എൻറെ ബലിഹീനതയിൽ നീ എന്നെ താങ്ങി നിർത്തുക, നീ എനിക്കേകുന്ന ഓരോ നിമിഷവും, ലോകാന്ത്യം വരെ അനുദിനം നീ എന്നോടൊപ്പം ഉണ്ടാകുമെന്ന ഉറപ്പിൽ, പൂർണ്ണതയിൽ ജീവിക്കാൻ എന്നെ അനുവദിക്കുക. ആമ്മേൻ.

23 July 2021, 15:56