ഫാദർ ആൻഡ്രൂ സ്മാൾ - ഫയൽ ചിത്രം ഫാദർ ആൻഡ്രൂ സ്മാൾ - ഫയൽ ചിത്രം 

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം - പുതിയ സെക്രട്ടറി

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പോണ്ടിഫിക്കൽ കമ്മീഷന് പുതിയ സെക്രട്ടറി

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പോണ്ടിഫിക്കൽ കമ്മീഷന്റെ പുതിയ സെക്രട്ടറിയെ പാപ്പാ തിരഞ്ഞെടുത്തു. ജൂൺ ഇരുപത്തിരണ്ടാം തീയതിയാണ്, ഇന്ഗ്ലണ്ടിലെ ലിവർപൂൾ സ്വദേശിയും അമലോത്ഭവ മാതാവിന്റെ സമർപ്പിതസമൂഹത്തിലെ അംഗവുമായ ആൻഡ്രൂ സ്‌മോൾ (Andrew Small) എന്ന വൈദികനെ ഫ്രാൻസിസ് പാപ്പാ താത്കാലികമായി ഈ സ്ഥാനത്തേക്ക് നിയമിച്ചത്. അമേരിക്കയിലെ പോർട്ടിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ അധ്യക്ഷനായി സേവനം ചെയ്തുവരികയായിരുന്ന ഫാദർ ആൻഡ്രൂ, സിവിൽ അഭിഭാഷകൻ കൂടിയാണ്.

പ്രായപൂർത്തിയാകാത്തതും, ദുർബലരുമായ ആളുകൾക്ക് കൂടുതൽ സംരക്ഷണം നൽകുകയും, ഏതെങ്കിലും രീതിയിൽ ചൂഷണങ്ങൾക്ക് വിധേയരായവർക്ക് നീതി ഉറപ്പാക്കുകയും, സഭയിൽ നേതൃസ്ഥാനങ്ങളിൽ ഉള്ളവരെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കാൻ സഹായിക്കുകയുമാണ് പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പോണ്ടിഫിക്കൽ കമ്മീഷന്റെ ചുമതലകളിൽ പ്രധാനപ്പെട്ടവ.

കമ്മീഷനെക്കുറിച്ച് കൂടുതൽ പഠിക്കുകയും, അതോടൊപ്പം ചൂഷണവിധേയരായവരെ ശ്രവിക്കുകയും ചെയ്യുമെന്നും, സഭാഘടകങ്ങൾ കൂടുതൽ സുതാര്യവും എല്ലാവർക്കും കടന്നുചെല്ലാനാകുന്നതുമാക്കാൻ പരിശ്രമിക്കുമെന്നും, ജൂൺ ഇരുപത്തിരണ്ടാം തീയതി നടന്ന അഭിമുഖസംഭാഷണത്തിൽ ഫാദർ ആൻഡ്രൂ, വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2021, 11:27