യുഎഇ ഇന്ത്യക്കാരുടെ ലോകയുവജന വീഡിയോ (ഫയൽചിത്രം). യുഎഇ ഇന്ത്യക്കാരുടെ ലോകയുവജന വീഡിയോ (ഫയൽചിത്രം). 

പ്രാദേശീക സഭകളിൽ ലോകയുവജന ദിനാഘോഷങ്ങൾ നടത്തേണ്ടതിന് ആവശ്യമായ അജപാലന മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ രൂപരേഖ പ്രസിദ്ധീകരിച്ചു

അൽമായർക്കും കുടുംബത്തിനും ജീവനുമായുള്ള ഡിക്കാസ്ട്രിയിലെ യുവജന കാര്യാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ. ജുവാ ചാഗസാണ് പ്രകാശനം ചെയ്തത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വളരെ ലളിതവും സമർത്ഥവുമായ രീതിയിൽ ഒരു മണിക്കൂറിൽ വായിച്ച് തീർക്കാവുന്ന രൂപരേഖയിൽ  ആറ് അദ്ധ്യായങ്ങളാണുള്ളത്. ആഗോള യുവജനദിന ആഘോഷം കഴിഞ്ഞ 35 വർഷത്തിൽ സഭാസമൂഹത്തിന് നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് വിവരിക്കുന്നതാണ് ഒന്നാമദ്ധ്യായം. രണ്ടാമദ്ധ്യായത്തിൽ പ്രാദേശിക സഭാ തലത്തിൽ യുവജനങ്ങൾക്കായി ലോകയുവജനദിനാഘോഷങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്നു. പല ദിവസങ്ങളിലായി രൂപതാതല, സംസ്ഥാന ദേശീയതല ആലോഷങ്ങളുടെ രീതികളും വിവരിക്കുന്നുണ്ട്. സഭ മുഴുവനും യുവജനങ്ങൾക്ക് ചുറ്റും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും യേശു അവരെ സ്നേഹിക്കുന്നു എന്നും അവർക്ക് സഭയുടെ ഹൃദയത്തിൽ ഇടമുണ്ട് എന്ന സന്ദേശം നൽകുന്നതിനുമാണ് ക്രിസ്തുരാജത്വതിരുനാൾ ദിനത്തിലേക്ക് രൂപതാതലത്തിൽ ലോകയുവജന ദിന ആഘോഷം മാറ്റാനുള്ള കാരണങ്ങളെന്ന് മൂന്നാം അദ്ധ്യായത്തിൽ വിശദീകരിക്കുന്നത്. നീണ്ട നാലാമദ്ധ്യായം വർഷങ്ങളായുള്ള യുവജന ദിനാചരങ്ങളിലെ അനുഭവങ്ങൾ നൽകിയ വിവിധ വശങ്ങൾ ഒന്നിച്ചു കൊണ്ടു വരുന്നു. ഒരു ആഗോള മാതൃക എന്നതിനേക്കാൾ അജപാലന ക്രിയാത്മകതയ്ക്കും ഭാവനയ്ക്കും ഊന്നൽ കൊടുക്കണമെന്നതാണ് ഈ അദ്ധ്യായത്തിലെ പ്രധാന നിർദ്ദേശം. യുവ നേതൃത്വത്തിന് കേന്ദ്രസ്ഥാനം നൽകാൻ ശ്രദ്ധ ക്ഷണിക്കുന്ന അഞ്ചാം അദ്ധ്യായത്തിൽ സഭയുടെ ജീവിതത്തിലും പ്രേഷിത പ്രവർത്തനങ്ങളിലും യുവജനങ്ങൾക്ക് ഊന്നൽ നൽകാനുള്ള 2018ലെ യുവജന സിനഡിന്റെ ശക്തമായ സന്ദേശം ആവർത്തിക്കുന്നു. പരിശുദ്ധ പിതാവിന്റെ ലോകയുവജനസന്ദേശത്തിന്റെ പ്രാധാന്യം വിശദീകരിച്ചു കൊണ്ടാണ് ആറാം അദ്ധ്യായത്തോടെ ഈ  രൂപരേഖ അവസാനിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2021, 15:37