പൊതുകൂടിക്കാഴ്ചാ വേദിയിൽ 19-05-21. പൊതുകൂടിക്കാഴ്ചാ വേദിയിൽ 19-05-21. 

ദൈവസ്നേഹമായി നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ്

പാപ്പാ ഫ്രാൻസിസിന്‍റെ അത്യപൂർവ്വമായ ഒറ്റവരി ചിന്തകൾ :

- ഫാദർ വില്യം  നെല്ലിക്കൽ 

മെയ് 23 ഞായറാഴ്ച പെന്തക്കോസ്താ നാളിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ നടത്തിയ വചനപ്രഭാഷണത്തിൽനിന്നും അടർത്തിയെടുത്ത 2 ട്വിറ്റർ സന്ദേശങ്ങളാണിവ :

ട്വിറ്റ് ഒന്ന്
“ദൈവസ്നേഹമായ പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിൽ പ്രവർത്തിക്കുന്നു. ആത്മാവിന്‍റെ ഏറ്റവും സ്വീകാര്യനായ അതിഥിയായി അവിടുന്ന് നമ്മുടെ ഹൃദയാന്തരത്തിലേയ്ക്ക് ഇറങ്ങിവരുന്നു. നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്നേഹമാണ് പരിശുദ്ധാത്മാവ്.”  #പെന്തക്കോസ്ത

ട്വിറ്റ് രണ്ട്
ജീവിതസാക്ഷ്യത്തിന്‍റെ
പ്രേരകശക്തിയായ പരിശുദ്ധാത്മാവ്

"ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിൽ ദൈവസ്നേഹത്തിന്‍റെ സൗന്ദര്യവും സത്യവും അനുഭവിക്കാൻ പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങൾക്കായി നമ്മുടെ ഹൃദയങ്ങൾ തുറക്കാം. എല്ലായ്പ്പോഴും നമുക്കു മുന്നേ നീങ്ങുന്ന ഈ സ്നേഹത്തിനു സാക്ഷിയായി മുന്നേറാൻ അവിടുന്ന് നമ്മെ ഉണർത്തുന്നു."  #പെന്തക്കോസ്ത


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2021, 14:48