പലസ്തീൻ - ഇസ്രായേൽ സംഘർഷം ജരൂസലേമിൽ... പലസ്തീൻ - ഇസ്രായേൽ സംഘർഷം ജരൂസലേമിൽ... 

“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം...”

മെയ് 9, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ചിന്ത :

മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നടന്ന സ്വർല്ലോക രാജ്ഞീ... ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ ജരൂസലേമിലെ സ്ഥിതിഗതികളെക്കുറിച്ചു പരാമർശിച്ചതാണ് ട്വിറ്റർ സന്ദേശമാക്കിയത്.

“ജരൂസലേമിലെ സംഭവ വികാസങ്ങളെ തികച്ചും ഉൽക്കണ്ഠയോടെയാണ് ഞാൻ പിന്തുടരുന്നത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ സ്ഥലമാകട്ടെ അതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു - പ്രാർത്ഥനയുടേയും സമാധാനത്തിന്‍റെ ഒരിടം. അക്രമം അക്രമത്തിനു മാത്രമേ വഴിയൊരുക്കൂ. ഈ സംഘർഷങ്ങൾ മതിയാക്കണം.”

ഇംഗ്ലിഷിലും മറ്റു പല ഭാഷകളിലും പാപ്പാ ഈ സന്ദേശം മാധ്യമങ്ങളിൽ കണ്ണിചേർത്തു.

I am following with particular concern the events in Jerusalem. I pray that it may be a place of encounter and not of violent clashes, a place of prayer and peace. Violence begets only violence. Enough of these clashes. @pontifex

 

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2021, 16:24