തിരയുക

ജീവന് വേണ്ടി ഭക്ഷണം (Food for Life), ഭക്ഷ്യ നീതി (Food Justice), ഏല്ലാവർക്കും ഭക്ഷണം  (Food for All)  എന്ന തലക്കെട്ടുകളിൽ മൂന്ന് ഭാഗങ്ങളായി തുടരുന്ന പരമ്പരയുടെ ചിത്രം. ജീവന് വേണ്ടി ഭക്ഷണം (Food for Life), ഭക്ഷ്യ നീതി (Food Justice), ഏല്ലാവർക്കും ഭക്ഷണം (Food for All) എന്ന തലക്കെട്ടുകളിൽ മൂന്ന് ഭാഗങ്ങളായി തുടരുന്ന പരമ്പരയുടെ ചിത്രം. 

ജീവന് വേണ്ടിയുള്ള ഭക്ഷണം, ഭക്ഷ്യ നീതി, എല്ലാവർക്കും ഭക്ഷണം എന്ന തലക്കെട്ടിൽ ഒരു വെബിനാർ പരമ്പര

ഫ്രാൻസിസ് പാപ്പയുടെ ചാക്രീക ലേഖനമായ 'ലൗദാത്തോ സി' യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വെബിനാർ പരമ്പര സംഘടിപ്പിക്കുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജീവന് വേണ്ടിയുള്ള ഭക്ഷണം, ഭക്ഷ്യ നീതി, എല്ലാവർക്കും ഭക്ഷണം എന്ന തലക്കെട്ടിൽ ഒരു വെബ്ബിനാർ പരമ്പര ആരംഭിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു.

2021ൽ നടക്കാനിരിക്കുന്ന ഐക്യ രാഷ്ട്രസഭയുടെ   ഭക്ഷ്യ വ്യവസ്ഥാ ഉച്ചകോടിയുടെ വെളിച്ചത്തിൽ, പരിശുദ്ധ സിംഹാസനത്തിന്റെ കേന്ദ്രകാര്യാലയവും,  ഭക്ഷണത്തിനും കാർഷിക വിളകൾക്കുമായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ വിഭാഗം (Food and Agriculture Organisation )(FAO), കാർഷിക വികസനത്തിനായുള്ള അന്താരാഷ്ട്ര നിക്ഷേപം (International Fund for Agricultural Development) IFAD & ലോക ഭക്ഷ്യ കാര്യപരിപാടി (World Food Programme)  എന്നീ സംഘടനകളിലേക്കുള്ള  പരിശുദ്ധ  സിംഹാസനത്തിന്റെ  സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്ന ഡികാസ്റ്ററിയുടെ സ്ഥിരം പ്രവർത്തന സമിതിയും, വത്തിക്കാൻ കോവിഡ് 19  കമ്മീഷനും അതിന്റെ  ഭക്ഷ്യ സുരക്ഷയിൽ പ്രവർത്തിക്കുന്ന സഹകാരികളും ഒരുമിച്ചാണ് ജീവന് വേണ്ടി ഭക്ഷണം (Food for Life), ഭക്ഷ്യ നീതി (Food Justice), ഏല്ലാവർക്കും ഭക്ഷണം  (Food for All)  എന്ന തലക്കെട്ടുകളിൽ മൂന്ന് ഭാഗങ്ങളായി തുടരുന്ന ഈ പരമ്പര, ലൗദാത്തോ സി  വാരത്തിൽ (മെയ് 16 മുതൽ 24 വരെ) ആരംഭിക്കുന്നതെന്നു പരിശുദ്ധ സിംഹാസനത്തിന്റെ പത്രകാര്യാലയം അറിയിച്ചു.

ഫ്രാൻസിസ് പാപ്പയുടെ ചാക്രീക ലേഖനമായ ലൗദാത്തോ സി യിൽ  നിന്ന് പ്രചോദനം ഉൾക്കൊണ്ടാരംഭിക്കുന്ന  ഈ വെബിനാർ പരമ്പര  സമഗ്ര പരിസ്ഥിതി - സാമൂഹിക സംവിധാനങ്ങളും പരിസ്ഥിതി വ്യവസ്ഥകളും തമ്മിലുള്ള പരസ്പര ബന്ധത്തെ പരിഗണിക്കുന്ന ഒരു മാതൃക - COVID- ന് ശേഷമുള്ള ഭാവിയിൽ ഭക്ഷ്യ വ്യവസ്ഥകളുടെ പുനരുജ്ജീവനത്തിന് പ്രചോദനമാകുന്നത് എങ്ങനെയെന്ന് കാണിക്കും. കൂടാതെ ആരും പുറം തള്ളപെടാതാതിരിക്കാനായി നമ്മുടെ പൊതു ഭവന പരിപാലനം, പട്ടിണി ഉന്മൂലനം, മനുഷ്യാന്തസ്സനോടുള്ള ബഹുമാനം, പൊതുനന്മയുടെ സേവനം എന്നിവയിലേക്കുള്ള ഭക്ഷണ സമ്പ്രദായങ്ങളുടെ പരിവർത്തനത്തിന് സഭയ്ക്കും മറ്റ് പങ്കാളികൾക്കും എങ്ങനെ സംഭാവന നൽകാമെന്നതിനെ ഇത് എടുത്തുകാണിക്കുകയും ചെയ്യും.  

ഈ പരമ്പരയിൽ സ്ത്രീകൾ, തദ്ദേശീയ സമൂഹങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിൽ ജീവിക്കുന്ന ജനങ്ങൾ, ചെറുകിട കർഷകർ, എന്നിവരുടെ ശബ്ദത്തിന് പ്രത്യേക പരിഗണന നൽകും. അത് അവരുടെ അനുഭവങ്ങളിൽ നിന്നും, പരമ്പരാഗത വിജ്ഞാനത്തിൽ നിന്നും പഠിക്കുന്നതിനും,  തുടർന്ന്  അവയെ ആഗോള സംവാദങ്ങളിലും പ്രവർത്തന പദ്ധതികളിലും അറിയിക്കുന്നതിനും വേണ്ടിയാണ്.

കത്തോലിക്കാ സഭയുടെ  സാമൂഹ്യ പഠനത്തിന്റെ മൂല്യങ്ങൾ, പ്രാദേശിക സഭാ പ്രവർത്തകരുടെ ദൈനംദിന അനുഭവം, പട്ടിണി നിർമ്മൂലമാക്കാനുള്ള ധാർമ്മിക അനിവാര്യത എന്നിവയാൽ നയിക്കപ്പെടുന്ന ഈ വെബിനാർ പരമ്പര ലക്ഷ്യമിടുന്നത്:സഭയ്ക്കകത്തും പുറത്തുമുള്ള സംവാദങ്ങളെ ശ്രദ്ധിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക; സുസ്ഥിര ഭക്ഷണ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങളുമായി ബന്ധിപ്പിക്കുക; ഭക്ഷ്യനീതിയുടെ ആഹ്വാനത്തിന് പ്രചോദനം നൽകുന്നതിനായി പരമ്പരാഗതമായി ഒഴിവാക്കപ്പെട്ട ശബ്ദങ്ങളെ ഉയർത്തുക എന്നതാണ്.

സുസ്ഥിരവും നീതിപൂർവ്വകവും സുരക്ഷിതവുമായ ഭക്ഷണ ഭാവിയിലേക്കുള്ള വ്യക്തിഗതവും കൂട്ടായതുമായ പ്രവർത്തനത്തെ നയിക്കാൻ സഹായിക്കുന്നതിന്2021 ജൂലൈ മാസം റോമിൽ നടക്കാനിരിക്കുന്ന ഐക്യ രാഷ്ട്രസഭയുടെ   ഭക്ഷ്യ വ്യവസ്ഥകളുടെ ഉച്ചകോടി സമ്മേളനത്തിന് മുമ്പായി ഈ പരമ്പര പൂർത്തിയാകും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 മേയ് 2021, 15:00