ഫയൽ ചിത്രം - അപ്പസ്തോലിക അരമനയിലെ വേദി... ഫയൽ ചിത്രം - അപ്പസ്തോലിക അരമനയിലെ വേദി... 

“തിരുഹൃദയ” വിദ്യാപീഠത്തിന്‍റെ ശതാബ്ദി ദിനം

100 തികഞ്ഞ യൂണിവേഴ്സിറ്റിക്ക് പാപ്പാ ഫ്രാൻസിസിന്‍റെ ആശംസകൾ.

ഇറ്റലിയിൽ മിലാൻ കേന്ദ്രമാക്കി റോം, ക്രെമോണ, ബ്രേഷ്യ തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ ശതാബ്ദി ആഘോഷങ്ങൾ പാപ്പായുടെ ആശംസാ സന്ദേശം :

“നൂറുവർഷമായി വിദ്യാഭ്യാസ മേഖലയിൽ അമൂല്യ  സേവനമനുഷ്ഠിക്കുന്ന തിരുഹൃദയത്തിന്‍റെ നാമത്തിലൂള്ള കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ (Universita del Sacro Cuore) ശതാബ്ദി ദിനമാണിന്ന്. പ്രത്യാശാഭരിതമായ ഭാവിയുടെ നായകരാകുവാൻ യുവജനങ്ങളെ സഹായിക്കുന്ന മഹത്തായ വിദ്യാഭ്യാസ ദൗത്യം തുടർന്നും നിർവ്വഹിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയുമാറാകട്ടെ!”

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ ആശംസ പങ്കുവച്ചു.

Today we celebrate the Day for the Catholic University of the Sacred Heart, which has been carrying out a precious service for a hundred years. May she continue to carry out her educational mission to help young people to be protagonists of a future full of hope.
 

translation : fr william nellikal

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 April 2021, 15:57