15 മത് അപൂർവ്വരോഗ ആഗോള ദിനത്തിൽ ഐക്യദാർഡ്യ സംഘടനാംഗങ്ങൾ വത്തിക്കാനിൽ... 15 മത് അപൂർവ്വരോഗ ആഗോള ദിനത്തിൽ ഐക്യദാർഡ്യ സംഘടനാംഗങ്ങൾ വത്തിക്കാനിൽ... 

അപൂർവ്വരോഗങ്ങളുമായി ജീവിക്കുന്നവർ സമൂഹത്തിലെ ഏറ്റം ബലഹീനർ

സമഗ്ര മാനവ വികസനത്തിനായുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ പീറ്റർ ടർക്സൺ ഫെബ്രുവരി ഇരുപത്തെട്ടാം തിയതി15 മത് അപൂർവ്വരോഗ ആഗോള ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ അപൂർവ്വരോഗങ്ങളുമായി ജീവിക്കുന്നവർ സമൂഹത്തിലെ ഏറ്റം ബലഹീന വിഭാഗത്തിൽ പെട്ടവരാണെന്ന് അഭിപ്രായപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപൂർവ്വരോഗ ആഗോള ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ അപൂർവ്വ രോഗങ്ങൾക്കു ചികിൽസയില്ലാത്തതും തീരാവ്യാധികൾ ആയതിനാലും അവ പടിപടിയായി രോഗിയെ ക്ഷയിപ്പിക്കുകയും അംഗഭംഗപ്പെടുത്തുകയും ചെയ്യുന്നതും ഓരോരുത്തരിലും വിഭിന്നമായി പ്രവർത്തിക്കുന്നതും, അവ കൂടുതൽ കുട്ടികളെ ബാധിക്കുന്നവയുമാണ്. ഇവയ്ക്ക് തുടർച്ചയായി വിലയേറിയ ശുശ്രൂഷകൾ ആവശ്യമായി വരുകയും ചെയ്യുന്നുവെന്നും കർദിനാൾ അറിയിച്ചു.

മതിയായ വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ കുറവ്

മതിയായ വൈദ്യശാസ്ത്ര വിജ്ഞാനം ഇത്തരം രോഗങ്ങളെക്കുറിച്ച് ഇല്ലാത്തതിനാൽ കൃത്യസമയത്തെ രോഗനിർണ്ണയം അസാധ്യമാകുന്നു. അതിനാൽ അപൂർവ്വ രോഗബാധിതരുടെ വികലത തിരിച്ചറിയാനും അവർക്കാവശ്യമായ സഹായമെത്തിക്കാനും കാലതാമസം വരുന്നു. ഇത് ആരോഗ്യത്തെ സംബന്ധിച്ച് മാത്രമല്ല സാമ്പത്തീകവും, വിദ്യഭ്യാസപരവും സാമൂഹികമായ ആവശ്യങ്ങളെ സംബന്ധിച്ചുകൂടി ബാധകമാണ് എന്നും കർദ്ദിനാൾ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. ഇതെല്ലാം നമ്മുടെ ഈ സഹോദരീസഹോദരന്മാരെ വ്യക്തിത്വവികാസനത്തിന് ആവശ്യമായ സമൂഹത്തിലേക്ക് ഉൾക്കൊള്ളിക്കാനും, കുടുംബ ജീവിതത്തിലും, തൊഴിലിലും, സമൂഹ ജീവിതത്തിലും സജീവ പങ്കാളികളാകുന്നതിനും തടസ്സമാകുകയും അവരുടെ വിവേചനത്തിനും ഏകാന്തതയ്ക്കും ആക്കം കൂട്ടുകയും ചെയ്യുന്നു എന്നും കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു.

ആരോഗ്യം - അടിസ്ഥാനപരമായ പൊതുനന്മ 

കോവിഡ് 19 അപൂർവ്വ രോഗികളുടേയും, അവരുടെ കുടുംബാംഗളുടേയും, ശുശ്രുഷകരുടേയും വിഷമമാർന്ന അനുദിന വെല്ലുവിളികൾ വഷളാക്കി. ചികിൽസകളിലും രോഗനിർണ്ണയത്തിലും, പുനരധിവാസ ചികിൽസകളിലും വരുന്ന കാലതാമസവും, തടസ്സവും അവരുടെ മാനസീക ശാരീരികാരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ബലഹീനരായവർക്ക് ശുശ്രൂഷകൾ തുല്യമായി ലഭിക്കാത്തത് പലപ്പോഴും രാഷ്ട്രീയ തീരുമാനങ്ങളും, വിഭവനടത്തിപ്പിനും ഉത്തരവാദിത്വപെട്ടവരുടെ പ്രതിബദ്ധതയുടെ കുറവുമൂലമാണെന്നും രോഗികളുടെ പരിപാലനത്തിനും ശുശ്രൂഷയ്ക്കും നിക്ഷേപം നടത്തുക ആരോഗ്യം അടിസ്ഥാന പൊതുനന്മയാണെന്ന തത്വവുമായി ബന്ധപ്പെട്ടതാണെന്നും പലപ്രാവശ്യം ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യവും കർദ്ദിനാൾ തന്റെ സന്ദേശത്തിൽ ഓർമ്മിച്ചു.

ആരും തഴയപ്പെടാത്തതും ഒഴിവാക്കാക്കപ്പെടാത്തതുമായ സമൂഹം

അന്തർദേശീയ, ദേശീയ തലങ്ങളിലുള്ള സഹകരങ്ങൾ വഴി ഏറ്റം ദുർബ്ബലരായവരുടെ ആവശ്യങ്ങൾ വിസ്മരിക്കാതെ മുഴുവൻ ജനവിഭാഗങ്ങൾക്കും ആരോഗ്യത്തിനുള്ള അവകാശം സംരക്ഷിക്കാനും കർദ്ദിനാൾ ആഹ്വാനം ചെയ്തു. മനുഷ്യ വ്യക്തിയുടെ അന്തസ്സും, ദരിദ്രരോടും നിസ്സഹായരോടുള്ള ഐക്യമത്യവും, പൊതുനന്മയും, സൃഷ്ടിയുടെ സംരക്ഷണവും പ്രോൽസാഹിക്കുന്ന ശുശ്രൂഷയുടെ ഒരു സംസ്കാരം പ്രചരിപ്പിക്കണമെന്നും രോഗീപരിചരണത്തിലും ആരോഗ്യ ശുശ്രൂഷയിലും തുല്യവും ഉൾക്കൊള്ളുന്നതുമായ പങ്കുപറ്റൽ ബലഹീനർക്ക് സാധ്യമാക്കുന്നത് വഴി മാത്രമേ ആരും തഴയപ്പെടാത്തതും ഒഴിവാക്കാക്കപ്പെടാത്തതും കൂടുതൽ മാനുഷീകവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ കഴിയുകയുള്ളൂ എന്നും ഈ സാമൂഹിക സ്നേഹത്തിന്റെ തുടക്കത്തിൽ നിന്നു വേണം നാം എല്ലാവരും വിളിക്കപ്പെട്ടിട്ടുള്ള ഒരു സ്നേഹ സംസ്കാരത്തിലേക്ക് മുന്നേറാൻ നമുക്ക് സാധ്യമാകൂ എന്നും ഫ്രാൻസിസ് പാപ്പാ നൽകിയ പ്രബോധനവും കർദ്ദിനാൾ ടർക്സൺ അനുസ്മരിച്ചു.

ഈ തപസ്സു കാലത്തിൽ സഹായത്തിന്റെയും  ധൈര്യപ്പെടുത്തലിന്റെയും വാക്കുകളാൽ ദൈവം അവരെ തന്റെ പുത്രീ പുത്രന്മാരായി സ്നേഹിക്കുന്നെന്ന്  ബോധ്യപ്പെടുത്താനും വേദനിക്കുന്നവർക്കും, ഉപേക്ഷിക്കപ്പെട്ടവർക്കും, നിരാശർക്കും പ്രത്യാശ്യയും സ്നേഹവും നൽകാനുള്ള സമയമാണെന്നും അറിയിച്ചു കൊണ്ട്, അപൂർവ്വ രോഗബാധിതരായ എല്ലാവരേയും, അവരുടെ കുടുബങ്ങളേയും, അവരെ സ്നേഹത്തോടെ പരിപാലിക്കുന്നവരേയും, ഈ അപൂർവ്വരോഗബാധിതരുടെ ശുശ്രൂഷയ്ക്കുള്ള അവകാശ സംരക്ഷണത്തിനും അംഗീകാരത്തിനും വേണ്ടി തങ്ങളാൽ ആകുന്നതെല്ലാം നൽകുന്നവരേയും കരുണയുടെയും രോഗികളുടെ ആരോഗ്യവുമായ പരിശുദ്ധ കന്യകയ്ക്ക് സമർപ്പിച്ചു കൊണ്ടാണ് സമഗ്രമനുഷ്യാവകാശത്തിനായുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ പീറ്റർ ടർക്സൺ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 March 2021, 14:53