ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ (Archbishop Vincenzo Paglia), ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ  ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ (Archbishop Vincenzo Paglia), ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ  

പുരോഗതികൾ മെച്ചപ്പെട്ടൊരു ലോക നിർമ്മിതിക്ക്!

സാങ്കേതിക വിദ്യ നരകുലത്തിൻറെ സേവനത്തിന് എന്ന പൊതുവായ ഒരു ധാരണയിൽ എല്ലാവരെയും എത്തിക്കുയെന്ന ലക്ഷ്യത്തോടുകൂടി “നിർമ്മിതബുദ്ധി ധാർമ്മികതയ്ക്കൊരു ആഹ്വാനം” (Call for AI Ethics) എന്ന രേഖ ഒപ്പുവച്ചിട്ട് ഒരു വർഷം പിന്നിടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൊതുനന്മയുമായി കൈകോർത്തു നീങ്ങുന്ന പുരോഗതി മെച്ചപ്പെട്ടൊരു ലോക നിർമ്മിതി സാധ്യമാക്കുമെന്ന്  ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ  ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ (Archbishop Vincenzo Paglia).

2020 ഫെബ്രുവരി 28-ന് റോമിൽ വച്ച് മൈക്രൊസോഫ്റ്റ്, ഐബിഎം, ഭക്ഷ്യകൃഷി സംഘടന എന്നിവയുടെ ഉന്നതപ്രതിനിധികളും ഇറ്റലിയുടെ സാങ്കേതിക വികസനവകുപ്പു മന്ത്രിയും  “നിർമ്മിതബുദ്ധി ധാർമ്മികതയ്ക്കൊരു ആഹ്വാനം” (Call for AI Ethics) എന്ന രേഖ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ നേതൃത്വത്തിൽ ഒപ്പുവച്ചതിൻറെ  വാർഷികത്തോടനുബന്ധിച്ച് ഈ പൊന്തിഫിക്കൽ അക്കാദമി പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് അദ്ദേഹം ഇതു പറഞ്ഞിരിക്കുന്നത്.

കൃത്രിമ ബുദ്ധിയുടെ മേഖലയിൽ ധാർമ്മിക സമീപനം കൂടുതൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ രേഖയുടെ പ്രചരണയത്നം വർദ്ധമാനമാക്കിയിരിക്കാണെന്ന് ആർച്ച്ബിഷപ്പ് പാല്യ വെളിപ്പെടുത്തി.

സാങ്കേതിക വിദ്യ നരകുലത്തിൻറെ സേവനത്തിന് എന്ന പൊതുവായ ഒരു ധാരണയിൽ  എല്ലാവരെയും എത്തിക്കുയെന്ന ലക്ഷ്യത്തോടുകൂടി ഏകദൈവത്തിൽ വിശ്വസിക്കുന്ന മതങ്ങളുമായുള്ള സംഭാഷണസരണി തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 February 2021, 16:40