ഫയല്‍ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദി... ഫയല്‍ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദി... 

ഓരോ വ്യക്തിയുടെയും അടിസ്ഥാന അവകാശങ്ങള്‍ മാനിക്കപ്പെടണം

ഡിസംബര്‍ 10, വ്യാഴാഴ്ച. “ലോക മനുഷ്യാവകാശ ദിന”ത്തില്‍ (International Day of Human Rights) പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം :

“ഓരോ വ്യക്തിയുടെയും അടിസ്ഥാനപരമായ അവകാശങ്ങള്‍ ആദരിക്കാന്‍ സുധീരമായും ദൃഢനിശ്ചയത്തോടെയും പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. വിശക്കുന്നവരും ദാഹിക്കുന്നവരും, നഗ്നരായവരും രോഗികളായവരും, വിദേശികളോ തടവുകാരോ ആണ് അവരില്‍ അധികംപേരും (മത്തായി 25, 35-36). എളിയവരായ ഇവരുടെ അവകാശങ്ങളാണ് പ്രത്യേകിച്ചും സംരക്ഷിക്കപ്പെടേണ്ടത്.” #മനുഷ്യാവകാശദിനം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ചു.

Everyone is called to contribute with courage and determination to respect the fundamental #Human Rights of every person, especially the "invisible" ones: of many who are hungry and thirsty, who are naked, sick, foreigners or prisoners. (Mt 25,35-36)
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 December 2020, 15:13