Pope Francis with school children - file foto November 2019. Pope Francis with school children - file foto November 2019. 

ആക്രമണങ്ങളില്‍നിന്നും വിദ്യാഭ്യാസം സംരക്ഷിക്കപ്പെടണം

വിദ്യാഭ്യാസത്തെ സായുധ ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കുവാനുള്ള പ്രഥമ യുഎന്‍ ആഗോളദിനം – സെപ്തംബര്‍ 9, ബുധനാഴ്ച

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

The First UN International Day for the Protection of Education from Attacks – September 9th

പാപ്പായുടെ പ്രത്യേക അഭ്യര്‍ത്ഥന
വത്തിക്കാനില്‍ വിശുദ്ധ ഡമാസൂസിന്‍റെ നാമത്തിലുള്ള ചത്വരത്തില്‍ അരങ്ങേറിയ പൊതുകൂടിക്കാഴ്ച പരിപാടയിലെ പ്രഭാഷണാനന്തരം പാപ്പാ വിവിധ ഭാഷക്കാരോടായിട്ടാണ് സെപ്തംബര്‍ 9, സായുധാക്രമണങ്ങള്‍ക്കിടയില്‍നിന്നും വിദ്യാഭാസം സംരക്ഷിക്കപ്പെടുവാനുള്ള ആഗോളദിനമാണെന്ന കാര്യം അനുസ്മരിപ്പിച്ചത്. യുദ്ധവും ഭീകരാക്രമണവും മൂലം വിദ്യാഭ്യാസത്തിനുള്ള അവകാശം ഏറെ നഷ്ടപ്പെട്ട കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുംവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ എല്ലാവരെയും പാപ്പാ ക്ഷണിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയില്‍ അറിവു നല്കിക്കൊണ്ട് അവര്‍ക്ക് അഭയമാകുന്ന വിദ്യാലയങ്ങളെയും അവരുടെ അദ്ധ്യാപകരെയും, കുട്ടികളെത്തന്നെയും സംരക്ഷിക്കുവാന്‍ വേണ്ടുവോളം കരുതല്‍ രാജ്യാന്തരസമൂഹം ഉറപ്പുവരുത്തണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

അടയന്തിരാവസ്ഥയുള്ള
സ്ഥലങ്ങളിലെ വിദ്യാലയങ്ങള്‍

അവരുടെ പരിശീലനത്തിനും പഠനത്തിനുമുള്ള ചുറ്റുപാടുകള്‍ സുരക്ഷവും കാര്യക്ഷമവും ആക്കുവാനുള്ള പരിശ്രമം, വിശിഷ്യാ മാനുഷിക അടിയന്തിരാവസ്ഥയുള്ള ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കണമെന്നും പാപ്പാ രാജ്യാന്തര സമൂഹത്തോടായി ആവശ്യപ്പെടുകയുണ്ടായി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2020, 14:29