തിരയുക

സമുദ്ര ജീവനക്കാര്‍ക്കുവേണ്ടി ആഗസ്റ്റിന്‍റെ പ്രാര്‍ത്ഥനാനിയോഗം

“സമുദ്രത്തില്‍ ജോലിചെയ്യുന്നവരെ പ്രത്യേകം അനുസ്മരിക്കുകയും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം.” - പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കടലില്‍ മത്സ്യബന്ധനം നടത്തുകയും, നാവീകരായും അല്ലാതെയും ജോലിചെയ്യുന്നവര്‍ക്കുംവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ആഗസ്റ്റ് 4-Ɔο തിയതി പ്രകാശംചെയ്ത  പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗത്തിന്‍റെ  വീഡിയോ സന്ദേശത്തിലൂടെ  പാപ്പാ ആഹ്വാനംചെയ്തു.

1.  നാവീകരുടെയും മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം ഏറെ ക്ലേശകരമാണ്.

2. പലപ്പോഴും അവര്‍ നിര്‍ബന്ധിത തൊഴിലിനു വിധേയരാക്കപ്പെടുകയും, വിദൂരങ്ങളായ തുറമുഖങ്ങളില്‍ കാത്തുകെട്ടി കിടക്കേണ്ടിവരികയും ചെയ്യുന്നുണ്ട്.

3. വ്യവസായവത്കൃതമായതും കിടമത്സരങ്ങളുള്ളതുമായ മത്സ്യബന്ധനത്തിന്‍റെ മേഖലയില്‍ അവരുടെ ജോലി ഇന്ന് ഏറെ സങ്കീര്‍ണ്ണവും,  ജീവിതം പൂര്‍വ്വോപരി ക്ലേശകരമാവുമാണ്.

4. കടല്‍ ജീവനക്കാര്‍ ഇല്ലെങ്കില്‍ ലോകത്തിന്‍റെ പലഭാഗങ്ങളും കൊടുംപട്ടിണിയില്‍ അമരാന്‍ ഇടയുണ്ട്.

5. സമുദ്രത്തില്‍ ജോലിചെയ്യുകയും, അതിനെ ആശ്രയിച്ച് ഉപജീവനം നയിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം,  അവരില്‍ നാവീകരും മത്സ്യത്തൊഴിലാളികളും, അവരുടെ കുടുംബങ്ങളുമുണ്ട്.

പ്രത്യേകമായി ഇങ്ങനെ അനുസ്മരിപ്പിച്ചുകൊണ്ടും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 August 2020, 12:57