FILES-VATICAN-POPE-AUDIENCE FILES-VATICAN-POPE-AUDIENCE 

പാപ്പാ ജനസാന്നിദ്ധ്യമുള്ള പൊതുകൂടിക്കാഴ്ച പുനരാരംഭിക്കും

മഹാമാരിമൂലം മാധ്യമങ്ങളിലൂടെ സംവിധാനംചെയ്തിരുന്ന പരിപാടിയാണ് തിരികെ ജനപങ്കാളിത്തമുള്ളതാക്കുന്നത്.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

‍അപ്പസ്തോലിക അരമനയില്‍നിന്നും
വിശുദ്ധ ഡമാസൂസിന്‍റെ നടുമുറ്റത്തേയ്ക്ക്

സെപ്തംബര്‍ 2, അടുത്ത ബുധനാഴ്ച മുതല്‍ വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ പിന്നാമ്പുറത്ത് വിശുദ്ധ ഡമസൂസിന്‍റെ നാമത്തിലുള്ള വിസ്തൃതമായ നടുമുറ്റത്തെ താല്ക്കാലിക വേദിയിലായിരിക്കും ജനങ്ങള്‍ക്കൊപ്പമുള്ള പാപ്പായുടെ പൊതുകൂടിക്കാഴ്ച പരിപാടി പുനരാരംഭിക്കുന്നത്. ബുധനാഴ്ച പ്രാദേശിക സമയം കൃത്യം 9.30-ന് പാപ്പാ വേദിയിലെത്തി പരിപാടി ആരംഭിക്കുമെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി ആഗസ്റ്റ് 26-Ɔο തിയതി ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ഡമാസൂസ് പാപ്പായുടെ പേരിലുള്ള നടുമുറ്റം
വേദിയിലേയ്ക്കുള്ള ജനങ്ങളുടെ പ്രവേശനം പതിവുപോലെ രാവിലെ 7.30-ന് ആരംഭിക്കും. പൊതുകൂടിക്കാഴ്ചയ്ക്കും പ്രാര്‍ത്ഥനയ്ക്കുമുള്ള പുതിയ വേദിയില്‍ എത്തിച്ചേരാന്‍ വത്തിക്കാന്‍റെ വലതുഭാഗത്തുള്ള സ്തംഭാവലിയിലുള്ള (collonade) വെങ്കല കവാടത്തിലൂടെ (Bronze Gate) ടിക്കറ്റില്ലാതെയായിരിക്കും താല്ക്കാലികമായി പ്രവേശനമെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. അപ്പസ്തോലിക അരമനയോടു ചേര്‍ന്നുള്ള മൂന്നു കെട്ടിടങ്ങളുടെ ഇടയ്ക്കു, പിന്നാമ്പുറത്തായി വരുന്ന വിസ്തൃതമായ നടുമുറ്റമാണ് വിശുദ്ധനായ പാപ്പാ ഡമാസൂസിന്‍റെ പേരില്‍ (Courtyard of Saint Damaso) ഇന്ന് അറിയപ്പെടുന്നത്. ക്രിസ്താബ്ദം 366-മുതല്‍ 384-വരെ സഭയെ ഭരിച്ച പാപ്പായാണ് വിശുദ്ധ ഡമാസൂസ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2020, 13:41