തിരയുക

ആർച്ചുബിഷപ്പ് ഇവാൻ യുർക്കോവിച്ച് (ARCHBISHOP IVAN JURKOVIC), ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഉള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് ഇവാൻ യുർക്കോവിച്ച് (ARCHBISHOP IVAN JURKOVIC), ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഉള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

മഹാമരിയുടെ തിക്ത ഫലങ്ങൾ കൂടുതൽ ബാധിക്കുക വികസ്വര നാടുകളെ!

കോവിദ് 19 മഹാമാരിയുടെ അനന്തര ഫലമായ പ്രതിസന്ധിക്ക് തടയിടുന്നതിന് അന്താരാഷ്ട്ര സമൂഹം എത്രയും വേഗം കടാശ്വാസ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ആർച്ചുബിഷപ്പ് ഇവാൻ യുർക്കോവിച്ച് ( .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരിയുളവാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി അത്യപൂർവ്വമായ ഒന്നാണെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി ആർച്ചുബിഷപ്പ് ഇവാൻ യുർക്കോവിച്ച് (ARCHBISHOP IVAN JURKOVIC).

ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഉള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ വാണിജ്യ-വികസന സംഘടനയുടെ, “ഉംഗ്റ്റാടിൻറെ” (UNCTAD) അറുപത്തിയേഴാമത് യോഗത്തെ വ്യാഴാഴ്ച (02/07/20) സംബോധന ചെയ്യുകയായിരുന്നു.

ദീർഘകാല അടച്ചുപൂട്ടലുകളുടെ ഫലമായ ഉല്പാദനവിതരണ സ്തംഭനവും തൽഫലമായ വസ്തുക്കളുടെ ദൗർല്ലഭ്യതയും, നിക്ഷേപ പദ്ധതതികളിലുണ്ടായ ഇടിവും തൊഴിലില്ലായ്മയുടെ വർദ്ധനവും കൂടിച്ചേർന്ന ഒരു പ്രതിസന്ധിയാണ് ഇതെന്ന് ആർച്ച്ബിഷപ്പ് യുർക്കോവിച്ച് വിശദീകരിക്കുന്നു.

അതോടൊപ്പം തന്നെ അഗാധമായ അനിശ്ചിതത്വവും പ്രകടമാണെന്ന് അദ്ദേഹം പറയുന്നു.

കോവിദ് 19 മഹാമരിയുടെ തിക്തമായ അനന്തര ഫലങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക വികസ്വര നാടുകളെയാണെന്നും ആർച്ച്ബിഷപ്പ് യുർക്കോവിച്ച് പറയുന്നു.

ആകയാൽ ഈ പ്രതിസന്ധിക്ക് തടയിടുന്നതിന് ബന്ധപ്പെട്ട നാടുകൾക്കായി അന്താരാഷ്ട്ര സമൂഹം എത്രയും വേഗം കടാശ്വാസ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 July 2020, 15:53