എമെരിത്തൂസ് പാപ്പാ ബെനഡിക്ട് പതിനാറാമൻ വത്തിക്കാനിൽ തിരിച്ചെത്തി
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ബനഡിക്റ്റ് പതിനാറാമൻ മോണക്കോദി ബവിയരയിൽ എത്തിയത്. മെത്രാനായ റുഡോൾഫ് വോഡെർ ഹോൾസെർ അദ്ദേഹത്തെ സ്വീകരിച്ച് റേഗൻസ്ബർഗ് വരെ അനുയാത്ര ചെയ്തു. ഈ ദിവസങ്ങളിൽ പല പ്രാവശ്യം ബെനഡിക്ട് പതിനാറാമൻ തന്റെ സഹോദരനെ സന്ദർശിച്ചു. കൂടാതെ മാതാപിതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ത്സീഗെറ്റ്സ്ഡോർഫ് സിമിത്തേരിയും, പെന്‍റിങ്ങിലുള്ള ഭവനവും, യൂണിവേഴ്സിറ്റിയിലെ അധ്യാപന കാലത്തു തനിക്ക് വാസമൊരുക്കിയ റേഗൻസ് ബർഗിന്റെ പ്രാന്തപ്രദേശത്തുള്ള യൂണിവേഴ്സിറ്റി മന്ദിരവും അദ്ദേഹം സന്ദർശിച്ചു. ജർമ്മനിയിലെ നൂൺഷിയോയായ ആർച്ച് ബിഷപ്പ് നിക്കോളാ എത്തെറോവിച്ച് ബെർലിനിൽ നിന്നെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ജർമ്മനിയിലെ റേഗൻസ്ബർഗ്ഗ് സെമിനാരിയിൽ നിന്ന് മോണക്കോ ദി ബവിയെരാ വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ റോമിൽ വിമാനമിറങ്ങി, താന്‍ താമസിക്കുന്ന വത്തിക്കാനിലെ "മാതെർ എക്ളേസിയേ" ആശ്രമത്തിൽ തിരിച്ചെത്തി.