FitzGerald's "Stay At Home Concert Series" Brings Mobile Performance to Chicago Suburbs FitzGerald's "Stay At Home Concert Series" Brings Mobile Performance to Chicago Suburbs 

കലാകാരന്മാരുടെ കൂട്ടായ്മ പാപ്പായ്ക്കു നന്ദിയര്‍പ്പിച്ചു

മെയ് 7 വ്യാഴം : കലാകാരന്മാര്‍ക്കുവേണ്ടി ഇനിയും പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

കാലാകാരന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം
ജീവിത ക്ലേശങ്ങളിലും സന്തോഷത്തിലും ഒരുപോലെ, ഭൂമിയുടെ മനോഹാരിത ആസ്വദിക്കാന്‍ സഹായിക്കുന്ന കലാകാരന്മര്‍ക്കുവേണ്ടി രണ്ട് ആഴ്ചകള്‍ക്കുമുന്‍പ് പ്രാര്‍ത്ഥിച്ചതിന്, അവരുടെ കൂട്ടായ്മ തനിക്കു നന്ദിപറഞ്ഞുകൊണ്ട് കത്ത് അയച്ചതായി വ്യാഴാഴ്ച രാവിലെ ദിവ്യബലിക്ക് ആമുഖമായി പാപ്പാ അറിയിച്ചു. കലാകാരന്മാര്‍ സൃഷ്ടിയുടെ സൗന്ദര്യം തങ്ങളുടെ രചനകളില്‍ പ്രതിഫലിപ്പിക്കുന്നവരാണ്. ദൈവിക നന്മയുടെ മനോഹാരിത ഉള്‍ക്കൊള്ളാനാവാതെ ദൈവവചനം മനസ്സിലാക്കുവാന്‍ ആര്‍ക്കും ആവില്ലെന്നും, അതിനാല്‍ തങ്ങളുടെ സൃഷ്ടികളില്‍ ദൈവിക നന്മയുടെ മനോഹാരിത പ്രതിഫലിപ്പിക്കുന്ന കലാകാരന്മാരെ പ്രാര്‍ത്ഥനയില്‍ വീണ്ടും ഓര്‍ക്കണമെന്ന് പാപ്പാ വ്യാഴാഴ്ചത്തെ ദിവ്യബലിയുടെ പ്രത്യേക നിയോഗമായി അഭ്യര്‍ത്ഥിച്ചു.

സാമൂഹ്യശ്രൃംഖല സന്ദേശം
ഈ നിയോഗം #നമുക്കുപ്രാര്‍ത്ഥിക്കാം എന്ന സാമൂഹ്യശ്രൃംഖല സന്ദേശമായും പാപ്പാ കണ്ണിചേര്‍ത്തു :

“ഭൂമിയുടെ മനോഹാരിതയെന്തെന്ന് നമ്മെ മനസ്സിലാക്കിത്തരുന്ന കലാകാരന്മാര്‍ക്കുവേണ്ടി #നമുക്കുപ്രാര്‍ത്ഥിക്കാം. യഥാര്‍ത്ഥമായ സൗന്ദര്യവീക്ഷണമില്ലാതെ സുവിശേഷം മനസ്സിലാക്കാനാവില്ല. അതിനാല്‍ ഇനിയും കലാകാരന്മാര്‍ക്കുവേണ്ടി #നമുക്കുപ്രാര്‍ത്ഥിക്കാം!”

“I would like to ask the Lord to bless artists, who make us understand what beauty is. The Gospel cannot be understood without beauty. Let us #PrayTogether once more for artists.”

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഇതേ സന്ദേശം പാപ്പാ പങ്കുവച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2020, 14:06