തിരയുക

FILES-UN-HEALTH-VIRUS-WOMEN FILES-UN-HEALTH-VIRUS-WOMEN 

ലോകത്തിന്‍റെ നവമായ ഭീഷണികളെ ഐക്യത്തോടെ നേരിടാം

യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേരസും വത്തിക്കാന്‍ ദിനപത്രത്തിന്‍റെ പത്രാധിപര്‍ അന്ത്രയ മൊന്തയുമായി നടന്ന ടെലിഫോണ്‍ അഭിമുഖത്തില്‍നിന്ന്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

കോറോണവൈറസ് ഒരു നവമായ ഭീഷണി
ലോകത്ത് ഉയരുന്ന നവമായ ഭീഷണികള്‍ക്ക് ഐക്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും നവമായ പ്രതികരണമാണ് ആവശ്യമെന്ന് ഐക്യരാഷ്ട്ര സംഘടനയും സെക്രട്ടറി ജനറല്‍, അന്തോണിയോ ഗുത്തേരസ് പ്രസ്താവിച്ചു. മെയ് 27-Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍റെ ദിനപത്രം “ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തിലാണ് അന്തോണിയോ ഗുത്തേരസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകത്തെ ഞടുക്കിയ മഹാമാരി ജനതകള്‍ക്ക് ഒരു ഉണര്‍ത്തുവിളിയാണെന്ന് ഗുത്തിയരസ് വിശേഷിപ്പിച്ചു. ഇത്രയേറെ മാരകമായ വൈറസ് രോഗത്തോടു പ്രതിരോധിക്കാന്‍ അതുകൊണ്ടുതന്നെ ജനതകള്‍ പൂര്‍വ്വോപരി ഐക്യത്തോടും ഐക്യദാര്‍ഢ്യത്തോടുംകൂടെ മുന്നോട്ടു നീങ്ങാന്‍ തയ്യാറാവണമെന്ന് പത്രാധിപര്‍ അന്ത്രയ മൊന്തയ്ക്കു നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യയാതന കുറയ്ക്കാനുള്ള സമാധാനാഹ്വാനം
ആഗോളതലത്തില്‍ കൊറോണാ വൈറസ് ബാധ ആയിരങ്ങളെ മരണത്തില്‍ ആഴ്ത്തിയപ്പോഴും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നുകൊണ്ടിരുന്ന യുദ്ധങ്ങള്‍ക്കും അഭ്യന്തരകലാപങ്ങള്‍ക്കും ഒരു വെടിനിറുത്തല്‍ ആവശ്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ലോകത്തോടു തുറന്നു പ്രസ്താവിച്ചത് ഐക്യരാഷ്ട്ര സംഘടനയുടെ പേരില്‍ താന്‍ നന്ദിയോടെ അനുസ്മരിക്കുന്നുവെന്ന് ഗുത്തേരസ് അഭിമുഖത്തില്‍ എടുത്തുപറഞ്ഞു. പാപ്പായുടെ അഭ്യര്‍ത്ഥന, കോവിഡ്-19ന്‍റെ ക്ലേശങ്ങള്‍ പങ്കുവയ്ക്കുവാനുള്ള അപേക്ഷ മാത്രമായിരുന്നില്ല, മറിച്ച് മാനവികതയുടെ യാതന കുറയ്ക്കുവാനും മനുഷ്യാന്തസ്സ് മാനിക്കുവാനും രാഷ്ട്രങ്ങളോടും ജനതകളോടുതന്നെയും നടത്തിയ ഫലവത്തായ അഭ്യര്‍ത്ഥനയായിരുന്നെന്നും  അദ്ദേഹം വിശേഷിപ്പിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 May 2020, 14:18