2020.04.23 Messa Santa Marta 2020.04.23 Messa Santa Marta 

മഹാമാരിയില്‍ മരണമടഞ്ഞ അജ്ഞാതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം

വ്യാഴാഴ്ച, ഏപ്രില്‍ 30-Ɔο തിയതി പാപ്പായുടെ ദിവ്യബലിയിലെ പ്രത്യേക നിയോഗം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

മരണമടഞ്ഞ അജ്ഞാതരെക്കുറിച്ചുള്ള ചിന്ത
രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് ആമുഖമായിട്ടാണ് വൈറസ് ബാധയാല്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി, പ്രത്യേകിച്ച് മരണമടഞ്ഞ അജ്ഞാതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചത്.  ആരും പോരുമില്ലാതെ ധാരാളംപേര്‍ ലോകത്തെവിടെയും വൈറസ് ബാധയുടെ  പിടിയില്‍ മരണമടയുകയും, ഈ അജ്ഞാതര്‍ മൃതരുടെ വന്‍കൂട്ടത്തില്‍ മണ്‍മറഞ്ഞുപോവുകയാണെന്നും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാധ്യമങ്ങളിലൂടെ തന്നെ ശ്രവിച്ച എല്ലാവരോടും പാപ്പാ അഭ്യര്‍ത്ഥിച്ചു. അജ്ഞാതരായി മരണമടയുകയും, പൊതുശ്മശാനങ്ങളില്‍ അടക്കംചെയ്യപ്പെടുന്നവര്‍ നിരവധിയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

#നമുക്കുപ്രാര്‍ത്ഥിക്കാം
ഈ നിയോഗം സാമൂഹ്യശ്രൃംഖല സന്ദേശമായും പാപ്പാ പങ്കുവച്ചു :

“മഹാമാരിയില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി #നമുക്കുപ്രാര്‍ത്ഥിക്കാം, പ്രത്യേകിച്ച് മരണമടഞ്ഞ ആരുംപോരുമില്ലാത്തവര്‍ക്കുവേണ്ടി #നമുക്കുപ്രാര്‍ത്ഥിക്കാം.”

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം #നമുക്കു പ്രാര്‍ത്ഥിക്കാം എന്ന സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.

Let us #PrayTogether today for those who have died because of the pandemic, and in a special way for the "anonymous" dead.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 April 2020, 13:36