തിരയുക

വയോധികയായ അമ്മ... വയോധികയായ അമ്മ... 

ഏകാന്തതയിൽ കൊറോണ വൈറസ് കൂടുതൽ മാരകം

അൽമായർക്കും, കുടുംബത്തിനും ജീവനുമായുള്ള ഡിക്കാസ്റ്ററി ഇറക്കിയ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്രതീക്ഷിതമായ ഒരു കോളിളക്കത്തിൽപ്പെട്ട നമ്മൾ എല്ലാവരും ഒരേ തോണിയിലാന്നെന്ന പരിശുദ്ധ പിതാവിന്‍റെ വാക്കുകൾ ഉദ്ധരിച്ച് തുടങ്ങുന്ന പ്രസ്താവനയിൽ അതേ തോണിയിൽ വയോധികരും ഉണ്ടെന്നും, അവരെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുന്നതെന്നും ജീവിതത്തിൽ അവർ നമ്മോടു കാണിച്ച സ്നേഹത്തിന് മറിച്ചുനൽകാൻ സഭയുടെ മാതൃസ്പർശം എത്തട്ടെ എന്നും പ്രാർത്ഥിക്കുന്നു.

ഇന്നത്തെ ദുസ്സഹാവസ്ഥയിൽ ഏറ്റവും കൂടുതൽ വില കൊടുക്കുന്ന 80% വും 70 കഴിഞ്ഞവരാണെന്ന് ഇറ്റലിയിലെ കണക്കുകൾ ബോധ്യപ്പെടുത്തുന്നു. കുറച്ചു ദിവസക്കൾക്ക് മുമ്പ് പാപ്പാ പറഞ്ഞ ഏകാന്തത ഒരു രോഗമാകാം, എന്നാൽ ഉപവിയിൽ, അടുപ്പവും ആത്മീയ ആശ്വാസവും കൊണ്ട് അതിനെ സുഖമാക്കാനാവും എന്ന വാക്കുകൾ ഓർത്ത് കൊറോണ വൈറസ് ഒരു ദുർബ്ബലശരീരത്തെ മാരകമാക്കുന്ന നേരത്ത്, അതിനേക്കാൾ മുന്നേ പലരിലും അതിനെ ദുർബലമാക്കുന്ന ഏകാന്തത എന്ന അസുഖത്തെപറ്റി ഓർമ്മിപ്പിക്കുന്ന ലേഖനത്തിൽ  ഇന്ന് നമ്മൾ കാണുന്ന മരണങ്ങളുടെ ഭയാനകമായ നിരക്ക്, കുടുംബങ്ങളിൽ നിന്ന് അകലുമ്പോഴുള്ള  ഹൃദയഭേദകമായ ഏകാന്തത വരുത്തുന്ന ദുർബ്ബലതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് പറയുന്നു.  അതിനാൽ ഈ അനാഥത്വം ഒഴിവാക്കാൻ എല്ലാ സാധ്യതകളും ഉപയോഗിക്കുകയെന്നാൽ അനേകം ജീവൻ രക്ഷിക്കുക എന്നതാണെന്ന് പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.

പ്രായമായവർക്കായി ചെയ്തിരുന്ന ഒത്തിരി സംരംഭങ്ങൾ ഈ അവസരത്തിൽ പ്രായോഗീകമല്ലാത്തതിനാൽ പുതിയ വഴികളിലൂടെ ഫോൺ വിളികളിലും, വീഡിയോ വിളികളിലും, സന്ദേശങ്ങളിലും കത്തുകളിലും ഒക്കെ കൂടി ഒറ്റപ്പെട്ടവരുടെയടുത്ത് എത്താൻ ആഹ്വാനം ചെയ്യുന്നു. വീടുവിട്ടു പുറത്തു പോകാൻ കഴിയാത്ത വൃദ്ധർക്ക് ഭക്ഷണവും മരുന്നും എത്തിക്കാനും, കൂദാശകൾ എത്തിക്കാനും വൈദീകരും ഇടവകകളും സന്നദ്ധ സേവകരും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടരാനും സന്ദേശത്തിൽ ആവശ്യപ്പെടുന്നു. എന്നാൽ സാഹചര്യത്തിന്‍റെ ഗുരുതരാവസ്ഥ ഇനിയും കൂടുതൽ അവർക്കായി ചെയ്യാൻ ആവശ്യപ്പെടുന്നുവെന്നും, അതിനുള്ള കൂട്ടുത്തരവാദിത്വം ഏറ്റെടുക്കണമെന്നും, എല്ലാ മനുഷ്യ ജീവനും അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ്, നമ്മുടെ മാതാപിതാക്കളോടും അപ്പുപ്പൻ അമ്മുമ്മമാരോടും നന്ദിയുള്ളവരായിരിക്കാനും, അവരെ ഈ കൊടുങ്കാറ്റിൽ സംരക്ഷിക്കാനും, കൊ റോണാ കൂടുതൽ മാരകമാകുന്നത് ഏകാന്തതയിലാണെന്നതിനാൽ അവരെ അനാഥരാക്കാതെ കാക്കാനും ആവശ്യപ്പെടുന്നു.

വൃദ്ധസദനങ്ങളിൽ കഴിയുന്നവർ ഇപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഭയാനകമാണെന്നും ഓരോ ദിവസവും ആയിരങ്ങളാണ് മരിക്കുന്നതെന്നും, ഇങ്ങനെയുള്ള സ്ഥലങ്ങളിലും, ഒറ്റയ്ക്കും, അസുഖങ്ങളിലും പെട്ടു പോകുന്നവരെ രക്ഷിക്കുക ഏതൊരു ജീവനെയും രക്ഷിക്കുന്നതു പോലെ പ്രാധാന്യമേറിയതു തന്നെയാണെന്നും മുതിർന്നവർ സഭയുടെ വർത്തമാനവും ഭാവിയുമാണെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഓർക്കാമെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.

ഇന്നു നാം അനുഭവിക്കുന്ന വേദനകളിൽ ഭാവിയെ മുന്നിൽ കാണാൻ നമ്മളെ വിളിക്കുന്നു. ഒത്തിരി മക്കളുടെ മാതാപിതാക്കളോടും അപ്പുപ്പനമ്മുമ്മമാരോടുമുള്ള സ്നേഹത്തിൽ, ശുശ്രൂഷ നൽകുന്നവരിൽ, യേശുവിന്‍റെ കുഴിമാടത്തിനരികെ എത്തിയ  സ്ത്രീകളുടെ ദയ നമ്മൾ പുനർ ജീവിക്കുന്നു. അവരെ പോലെ നമുക്കും ഭയമുണ്ട്, അകലം പാലിച്ചാണെങ്കിലും, യേശു പഠിപ്പിച്ച കാരുണ്യം ജീവിക്കാതിരിക്കാനാവില്ല എന്ന് നമുക്കറിയാം. നമുക്ക് പ്രാർത്ഥനയോടെ നമ്മുടെ മുതിർന്നവർക്കും മാതാപിതാക്കൾക്കും ഒപ്പം നിൽക്കാം, നമ്മുടെ ചിന്തകളിലും, ഹൃദയത്തിലും.   അവരെ തനിച്ചാക്കി വിടാതിരിക്കാൻ പ്രവർത്തിക്കാൻ സാധ്യമാകുമ്പോൾ പ്രവർത്തനനിരതരാകാം എന്ന് ആഹ്വാനം ചെയ്താണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 April 2020, 18:19