കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കി (CARD.KONRAD KRAJEWSKI) റോമിലെ പ്രധാന റെയിൽവെ സ്റ്റേഷനായ “തേർമിനി”യുടെ പരിസരത്ത് പാവപ്പെട്ടവരുടെ ചാരെ  16/04/2020 കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കി (CARD.KONRAD KRAJEWSKI) റോമിലെ പ്രധാന റെയിൽവെ സ്റ്റേഷനായ “തേർമിനി”യുടെ പരിസരത്ത് പാവപ്പെട്ടവരുടെ ചാരെ 16/04/2020 

പാവപ്പെട്ടവരും ഭവനരഹിതരുമായവർക്ക് പാപ്പായുടെ സ്നേഹ സാമീപ്യം!

കോവിദ് 19 ദുരന്ത പശ്ചാത്തലത്തിൽ, പാവപ്പെട്ടവർക്ക് പാപ്പായുടെ എളിയ സഹായവുമായി കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കി .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ സാന്ത്വന സ്പർശവുമായി കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കി (CARD.KONRAD KRAJEWSKI) റോമിലെ പ്രധാന റെയിൽവെ സ്റ്റേഷനായ “തേർമിനി”യുടെ പരിസരത്തുള്ള പാവപ്പെട്ടവരും ഭവനരഹിതരുമായവരുടെ പക്കലെത്തി.

വ്യാഴാഴ്‌ച (16/04/20) വൈകുന്നേരമാണ് പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള വിഭാഗത്തിൻറെ ചുമതലയുള്ള അദ്ദേഹം കോവിദ് 19 ദുരന്ത പശ്ചാത്തലത്തിൽ, പാവപ്പെട്ടവരും പാർപ്പിടരഹിതരുമായവർക്ക് എളിയ സഹായവുമായി അവിടെ എത്തിയത്.

തണുപ്പേൽക്കാതെ കിടക്കാനുള്ള ഉറയുടെ രൂപത്തിലുള്ള ചെറു കിടക്കകൾ, ഭക്ഷണപ്പൊതികൾ, സോപ്പ്, മുഖാവരണം തുടങ്ങിയവ കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കി പാപ്പായ്ക്ക് അവരോടുള്ള കരുതലിൻറെ പ്രതീകമായി വിതരണം ചെയ്തു.

പ്രതീക്ഷകൾക്ക് വിപരീതമായി എന്നും കൂടുതൽ കരുതൽ ലഭിക്കുന്നത് തങ്ങൾക്കാണെന്ന് സഹായം സ്വീകരിച്ചവർ ഹൃദയം നിറഞ്ഞ സന്തോഷത്തോടും നന്ദിയോടും കൂടെ പ്രതികരിച്ചതായി കർദ്ദിനാളിൻറെ സഹായിയായിരുന്ന സന്നദ്ധസേവകൻ ദാനിയേൽ വെളിപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2020, 15:36