തിരയുക

റോമാ  രൂപതയുടെ വികാർ കാർഡിനൽ ആഞ്ചലോ ദെ ദൊണാത്തിസ് റോമാ രൂപതയുടെ വികാർ കാർഡിനൽ ആഞ്ചലോ ദെ ദൊണാത്തിസ് 

റോമാ രൂപതയുടെ വികാർ കാർഡിനൽ ആഞ്ചലോ ദെ ദൊണാത്തിസിന് കോവിഡ്- 19 സ്ഥിരീകരിച്ചു.

മാർച്ച് മുപ്പതാം തിയതി, തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തിന്റെ അസുഖം സ്ഥിരീകരിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കാർഡിനൽ ആഞ്ചലോ  കൊറോണാ വൈറസ് ബാധയുടെ ചില ലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാകുകയും പരിശോധനയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നു. അതിനെ തുടർന്ന് അദേഹത്തെ ജെമെല്ലി അഗസ്റ്റിനോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണു പ്രതിരോധ ചികിത്സ ആരംഭിച്ചു. അദ്ദേഹത്തിന്റെ  അടുത്ത സഹകാരികളായ എല്ലാവരും മുൻക്കുട്ടി തന്നെ "സ്വയം ഒറ്റപ്പെടുത്തൽ" സ്വീകരിച്ചതായും വത്തിക്കാൻ വാർത്താ അറിയിച്ചു.

ആശുപത്രിയിൽ കഴിയുന്ന കാർഡിനൽ ദൊണാത്തീസ് മഹാമാരിയുടെ ദുരന്തം താൻ അനുഭവിക്കുന്ന ഈ സമയത്തില് ദുരിതമനുഭവിക്കുന്ന സഹോദരങ്ങളുടെ വേദനകളിൽ പങ്കുചേരാനുള്ള ഒരവസരമായി  കാണുന്നുവെന്നും, സമാധാനത്തിലും ആത്മവിശ്വാസത്തോടെയാണ് കഴിയുന്നതെന്നും റോമാ രൂപതയിലെ എല്ലാ വിശ്വസികളെയും, റോം നഗരവാസികളെയും പ്രാർത്ഥനയിൽ ദൈവത്തിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2020, 11:23