TOPSHOT-VATICAN-POPE-AUDIENCE TOPSHOT-VATICAN-POPE-AUDIENCE 

അപ്പസ്തോലിക ശുശ്രൂഷയുടെ ധന്യമായ ഏഴുവര്‍ഷങ്ങള്‍

പാപ്പാ ഫ്രാന്‍സിസിന് സ്നേഹപൂര്‍വ്വം പ്രാര്‍ത്ഥന നേരുന്നു!

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ശുശ്രൂഷയുടെ ഏഴുവര്‍ഷങ്ങള്‍
കൂടെനടന്നു നയിക്കുന്ന നല്ലിടയനാണ് പാപ്പാ ഫ്രാന്‍സിസെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മുഖ്യപത്രാധിപര്‍ അന്ത്രയാ തൊര്‍ണിയേലി പ്രസ്താവിച്ചു. മാര്‍ച്ച് 13-Ɔο തിയതി വെള്ളിയാഴ്ച അനുസ്മരിക്കുന്ന പത്രോസിന്‍റെ പരമാധികാരത്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ
7-Ɔമത് സ്ഥാനാരോഹണ വാര്‍ഷികം അനുസ്മരിച്ചുകൊണ്ടു വ്യാഴാഴ്ച മാര്‍ച്ച് 12-ന് എഴുതിയ പത്രാധിപക്കുറിപ്പിലാണ് തൊര്‍ണിയേല്ലി ഇങ്ങനെ പ്രസ്താവിച്ചത്.

2. വേദനിക്കുന്ന ലോകത്തിനൊരു സാന്ത്വനസ്പര്‍ശം
കോവിഡ്-19 മഹാമാരിയുടെ വേദനയില്‍ ലോകം ക്ലേശിക്കുന്ന ഘട്ടത്തിലാണ് ഏഴാം വാര്‍ഷികം വന്നുചേരുന്നതെങ്കിലും, പ്രാര്‍ത്ഥനയില്‍ ലോകത്തോടൊപ്പം ആയിരിക്കുവാന്‍ തീരുമാനിച്ചുകൊണ്ടുതന്നെയാണ് പാപ്പാ എന്നും രോഗികള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് ദിവ്യബലി പേപ്പല്‍ വസതി സാന്താമാര്‍ത്തയില്‍ നിത്യേന അര്‍പ്പിക്കുന്നത്. മാത്രമല്ല, തന്‍റെ സ്ഥാനിക സഭാപ്രവിശ്യയായ റോമാരൂപത മാര്‍ച്ച് 11-ന് ബുധനാഴ്ച ഉപവസിച്ച് പ്രാര്‍ത്ഥിച്ചതും ദൈവസ്നേഹത്തിന്‍റെ അമ്മയായ കന്യാനാഥയുടെ മാദ്ധ്യസ്ഥത്തില്‍ ലോകത്തെ ഈ പകര്‍ച്ച വ്യാധിയില്‍നിന്നും രക്ഷിക്കുന്നതിനായിരുന്നെന്ന് തൊര്‍ണിയേല്ലി വിശദീകരിച്ചു.

3. സാന്താ മാര്‍ത്തയിലെ തനിമയുള്ള പ്രാര്‍ത്ഥനാദിനങ്ങള്‍
അനുദിനമെന്നോണം ജനങ്ങള്‍ക്കൊപ്പം സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിക്കുന്ന ദിവ്യബലി പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സ്ഥാനത്തിന്‍റെ സവിശേഷതയാണെന്നും, അവിടെനിന്നും ഉതിരുന്ന ദൈവവചനത്തിന്‍റെ കാലികപ്രസക്തിയുള്ള വ്യാഖ്യാനം ശ്രവിക്കാന്‍ ലോകം കാതോര്‍ക്കുന്നുന്നത് തനിമയാര്‍ന്ന ഈ അജപാലന നേതൃത്വത്തിന്‍റെ ശക്തിയായും തൊര്‍ണിയേലി വ്യാഖ്യാനിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2020, 19:06